
തിരുവനന്തപുരം: പോലീസിനെതിരെ ശക്തമായ വിമര്‍ശനവുമായി വി.എസ് അച്യുതാന്ദന്‍. ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ല പോലീസ് മനോവീര്യം നിലനിര്‍ത്തേണ്ടതെന്നും സര്‍ക്കാര്‍ ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്നുവെന്ന് തോന്നലുണ്ടാക്കാനേ ഇത്തരം നടപടികള്‍ സഹായിക്കുകയുള്ളൂവെന്നും വി.എസ് തുറന്നടിച്ചു.
പിണറായി സര്‍ക്കാറിന്റെ പോലീസ് നടപടിയെ പരസ്യമായി വിമര്‍ശിച്ച് നേരത്തെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി രംഗത്ത് വന്നിരുന്നു. ഇതിന് പിറകെ നിലമ്പൂരില്‍ മാവോയിസ്റ്റു നേതാക്കളെ പോലസ് വെടിവെച്ച് കൊന്നതിനെ എതിര്‍ത്ത് ഘടകകക്ഷിയായ സിപിഐയും ആഭ്യന്തരവകുപ്പിനെതിരെ ശക്തമായ വിമര്‍ശനമാണ് നടത്തിയത്. സംസ്ഥാന ചലച്ചിത്ര മേളയില്‍ ദേശീയ ഗാനം ചൊല്ലിയപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ പോലീസ് ആറസ്റ്റ് ചെയ്തത് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ചൂണ്ടികാണിച്ചതനുസരിച്ചാണെന്ന ആക്ഷേപവും ഉയര്‍ന്നതോടെ പോലീസ് നടപടികള്‍ക്കെതിരായ വിമര്‍ശനം ശക്തമായി. ഇത്തരം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വി.എസ് ആഭ്യന്തരവകുപ്പിനെ രംഗത്ത് വന്നത്..
ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ല പോലീസ് മനോവീര്യം നിലനിര്‍ത്തേണ്ടതെന്നും പറഞ്ഞ വി.എസ്. ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയല്ല പോലീസെന്നും കൂട്ടി ചേര്‍ത്തു.
ദളിതരും ആദിവാസികളും എഴുത്തുകാരും നിര്‍ഭയമായി കഴിയുന്ന സംസ്ഥാനമാണ് കേരളം. കല്‍ബുര്‍ഗിയുടെയും പന്‍സാരയുടെയും ഗതി കേരളത്തിലെ എഴുത്തുകാര്‍ക്കുണ്ടാവില്ല എന്ന് ഉറപ്പുവരുത്താന്‍ നിയുക്തരാണ് കേരളത്തിലെ പോലീസ്. തന്റെ നോവലില്‍ ദേശീയഗാനത്തെ അവഹേളിച്ചു എന്ന കുറ്റം ചുമത്തി കമല്‍ സി ചവറ എന്ന എഴുത്തുകാരനെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിലെടുത്തത് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള നടപടിയാണെന്നാണ് പോലീസ് പറയുന്നത്. ഇത് സത്യമാണെങ്കില്‍ പ്രശ്‌നം ഗുരുതരമാണ്.
ഭരണകൂടം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്നു എന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കാനേ ഇത്തരം ഉദ്യോഗസ്ഥരുടെ നടപടികള്‍ സഹായിക്കൂ തുറന്നടിക്കുന്നു.ആഭ്യന്തരവകുപ്പിനെതിരെ ഘടകകക്ഷിയായ സിപിഐയ്ക്ക് പിറകെ വി.എസും രംഗത്ത് വന്നതോടെ വരും പിണറായി സര്‍ക്കാറിന്റെ പോലീസ് നടപടികള്‍ വരും ദിവസം കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുമെന്നും വി.എസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam