
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആമൂല്യവസ്തുക്കളുടെ പ്രധാനശേഖരമായ ബി നിലവറ തുറക്കണമെന്ന് ഭരണപരിഷ്കാരകമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവർ ആരായാലും അവരെ സംശയിക്കണം. ദേവഹിതം നേരിട്ട് ചോദിച്ചു മനസിലാക്കിയതുപോലെയാണ് ചില രാജകുടുംബാംഗങ്ങൾ ഈ പ്രശ്നത്തിൽ പ്രതികരിക്കുന്നതെന്നും വി.എസ് പ്രസ്താവനയിൽ അറിയിച്ചു.
ബി നിലവറ തുറക്കുന്നതിനോട് വിയോജിപ്പുമായി തിരുവിതാംകൂർ രാജകുടുംബം നേരത്തേ രംഗത്തെത്തിയിരുന്നു. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിനെതിരാണെന്ന കാരണങ്ങൾ പറഞ്ഞാണ് രാജകുടുംബം എതിർക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam