സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്കെതിരെ പ്രതിരോധത്തിന്‍റെ പടയൊരുക്കം വേണം; വിഎസ്

Published : Sep 06, 2017, 11:42 AM ISTUpdated : Oct 05, 2018, 12:18 AM IST
സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്കെതിരെ പ്രതിരോധത്തിന്‍റെ പടയൊരുക്കം വേണം; വിഎസ്

Synopsis

തിരുവനന്തപുരം: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരാന്‍ ജനാധിപത്യ മതനിരപേക്ഷവാദികള്‍ തയ്യാറാവണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്കെതിരെ പ്രതിരോധത്തിന്റെ വന്‍ പടയൊരുക്കം തന്നെ അനിവാര്യമായിരിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

തങ്ങളെ അംഗീകരിക്കാത്തവരെ കൊന്നു കളയുകയെന്നുള്ളതാണ് ഫാസിസം കാലങ്ങളായി ചെയ്തുവരുന്നത്.   ഗാന്ധിജിയെ കൊന്ന ഗോഡ്‌സെക്കു മഹത്വം കല്‍പ്പിക്കുന്നതില്‍ തുടങ്ങി, ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ചും തുടരുന്ന ഫാസിസ്റ്റ് കൊലപാതക പരമ്പരയിലെ ഒടുവിലത്തെ ഇരയാണ് ഗൗരി ലങ്കേഷ്.  ഫാസിസ്റ്റുകളുടെ ഈ ഉന്മൂലന പ്രക്രിയയെ  ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു നിന്നു പ്രതിരോധിക്കേണ്ടതുണ്ട്.  ഈ ഉന്മൂലന വ്യവസ്ഥയ്‌ക്കെതിരെ വിശാലമായ പ്രതിരോധ മുന്നണിയിയുണ്ടാക്കാന്‍ കഴിയണം. - വിഎസ് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്