വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിന്  വിരുദ്ധമാണെന്ന് വിഎസ്

Published : Nov 08, 2016, 07:46 AM ISTUpdated : Oct 04, 2018, 07:31 PM IST
വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിന്  വിരുദ്ധമാണെന്ന് വിഎസ്

Synopsis

വിഴിഞ്ഞം വിഷയത്തില്‍ പ്രതിപക്ഷത്തെയും സര്‍ക്കാറിനെയും വെട്ടിലാക്കുന്നതായിരുന്നുി വിഎസിന്റെ നീക്കം. കരാറിലെ ക്രമക്കേടിനെ കുറിച്ച് പുറത്തുവന്ന സിഎജി റിപ്പോര്‍ട്ട് എല്‍ഡിഎഫ് പ്രതിപക്ഷത്തായിരിക്കെ ഉന്നയിച്ച ആരോപണം ശരിവെക്കുന്നതാണെന്ന് വിഎസ് പറഞ്ഞു. വിഴിഞ്ഞത്തെ അദാനിക്ക് തീറെഴുതുന്ന കരാറിനെ കുറിച്ച് അന്വേഷണവും ആവശ്യപ്പെട്ടു

അന്വേഷണാവശ്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലപാട് തേടിയപ്പോള്‍ തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കൃത്യമായ വിശദീകരണം നല്‍കിയില്ല. ഈ സമയം മുഖ്യമന്ത്രി സഭയിലുണ്ടായിരുന്നില്ല. കരാറുമായി മുന്നോട്ട് പോകാതെ പറ്റില്ലെന്ന്  മുഖ്യമന്ത്രി ഇന്നലെ വിശദീകരിച്ചിട്ടും വിഎസ് ഉറച്ച നിലപാടിലാണ്. 

മുന്‍ ആരോപണങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോയതിലുള്ള അതൃപ്തി കൂടി കാണിക്കുന്നതായിരുന്നു വിഎസിന്റെ സബ്മിഷന്‍. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി അവതാളത്തിലാണെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് കെഎസ് ശബരീനാഥന്‍ സഭയില്‍ ഉന്നയിച്ചു. പദ്ധതിക്ക് മാറ്റിവച്ചെ പത്ത് കോടി ഫണ്ട് ചെലവാക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി വിശദീകരിച്ചു.

ജില്ലാ സഹകരണ ബാങ്കുകളെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. സഹകരണബാങ്കുകളില്‍ നടത്തുന്ന അന്വേഷണം വിശ്വാസ്യത ഉറപ്പാക്കാനാണെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യയുടെ നിർണായക നീക്കം, കടുത്ത തീരുമാനം സുരക്ഷാ വെല്ലുവിളി പരിഗണിച്ച്; നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ ബംഗ്ലാദേശിൽ നിന്ന് തിരിച്ചെത്തിക്കും
ഇഷ്ടം പോലെ ചെലവഴിക്കാൻ പതിനായിരം കോടി രൂപയുടെ ബാങ്ക് ബാലന്‍സ്, ചെലവ് കുറവ്; ആശങ്കയില്ലാതെ ബിജെപി അധ്യക്ഷ പദത്തിൽ നിതിൻ നബിന്‍