വെജിറ്റേറിയനിസം ഉപേക്ഷിച്ച് വി.ടി ബല്‍റാം എംഎല്‍എ

Published : May 30, 2017, 09:08 PM ISTUpdated : Oct 05, 2018, 03:50 AM IST
വെജിറ്റേറിയനിസം ഉപേക്ഷിച്ച് വി.ടി ബല്‍റാം എംഎല്‍എ

Synopsis

കശാപ്പിനായുളള കന്നുകാലി വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ 19 വര്‍ഷങ്ങള്‍ക്കുശേഷം വെജിറ്റേറിയനിസം ഉപേക്ഷിച്ച് വി.ടി ബല്‍റാം എംഎല്‍എ. കെഎസ്‌യുവിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളത്ത് നടന്ന പരിപാടിയിലാണ് ബല്‍റാം ബീഫ് കഴിച്ച് ബീഫിന്റെ രാഷ്ട്രീയത്തോടൊപ്പം അണിചേരുകയാണെന്ന് പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടനൊപ്പമാണ് ബല്‍റാം ബീഫ് കഴിച്ച് രാജ്യത്ത് നടക്കുന്ന സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും.

കഴിഞ്ഞ 19 വര്‍ഷമായി താനൊരു ശുദ്ധ സസ്യാഹാരിയാണ്. മീനോ, മുട്ടയോ, ഇറച്ചിയോ ഒന്നും ഇക്കാലയളവില്‍ കഴിച്ചിരുന്നില്ല. 1998 മുതലാണ് വെജിറ്റേറിയനായത്. പക്ഷേ ഇന്നത്തെ കാലത്ത് ഭക്ഷണത്തിന്റെ ഒരു രാഷ്ട്രീയം അതിശക്തമായി ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട് എന്ന് കരുതുകയാണ്. സവര്‍ണ-ബ്രാഹ്മണിക് താത്പര്യങ്ങളും കോര്‍പ്പറേറ്റ് താത്പര്യങ്ങളും കൊണ്ട് ഭരണകൂടം പൗരന്‍റെ അവകാശത്തിനുമേല്‍ കടന്നുകയറുന്ന ഈ കാലത്ത് ബീഫിന്റെ രാഷ്ട്രീയം അത് ഈ നാടിന്റെ രാഷ്ട്രീയമായി ഉയരണം. 

അതുകൊണ്ടുതന്നെ വ്യക്തിപരമായി ഈ രാഷ്ട്രീയം ഉയരണമെന്ന ആഗ്രഹംകൊണ്ട് കെഎസ്‌യുവിന്റെ അറുപതാം വാര്‍ഷിക ആഘോഷവേളയെ താനതിനായി ഉപയോഗപ്പെടുത്തുകയാണെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പരാമർശം: എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കോടതി
തേങ്കുറുശ്ശി ദുരഭിമാനക്കൊല; പരോളിലിറങ്ങിയ പ്രതി കൊല്ലപ്പെട്ടയാളുടെ ഭാര്യയെ ഭീഷണിപ്പെടുത്തി, പിന്നാലെ പരോൾ റദ്ദ് ചെയ്തു