ഉപേക്ഷിച്ച പാഡിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ തുണിയുരിഞ്ഞ് പരിശോധന

Web Desk |  
Published : Mar 26, 2018, 02:12 PM ISTUpdated : Jun 08, 2018, 05:44 PM IST
ഉപേക്ഷിച്ച പാഡിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ തുണിയുരിഞ്ഞ് പരിശോധന

Synopsis

വിദ്യാര്‍ത്ഥികളുടെ തുണിയുരിഞ്ഞ് പരിശോധന

ഭോപ്പാല്‍ : ഹോസ്റ്റലില്‍ രക്തം നിറഞ്ഞ പാഡ് കണ്ടെത്തിയതിന്റെ പേരില്‍ വാര്‍ഡന്‍ പെണ്‍കുട്ടികളെ വിവസ്ത്രരാക്കി പരിശോധിച്ചതായി പരാതി. 40 ഓളം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന  മധ്യപ്രദേശിലെ ഡോ. ഹരി സിംഗ് ഗൗര്‍ സര്‍വ്വകലാശാലയിലെ ഹോസ്റ്റലിലാണ് പെണ്‍കുട്ടികളെ വിവസ്ത്രരാക്കി പരിശോധന നടത്തിയത്.

ഹോസ്റ്റല്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ ഉപയോഗിച്ച് രക്തം നിറഞ്ഞ പാഡ് കണ്ടെത്തിയതാണ് വാര്‍ഡന്റെ ക്രൂര നടപടിയ്ക്ക് കാരണമായത്. സംഭവത്തില്‍ പ്രതിഷേധിച്ച് പരാതി നല്‍കിയ പെണ്‍കുട്ടികളോട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആര്‍ പി തിവാരി മാപ്പ് പറഞ്ഞു.

നടപടി തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. പെണ്‍കുട്ടികള്‍ സ്വന്തം പെണ്‍മക്കളെ പോലെയാണ്. അവരോട്് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി വാര്‍ഡന് എതിരായ ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും വി സി വ്യക്തമാക്കി. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ കേസ്; ലീഗ് പ്രവർത്തകൻ പിടിയിൽ
'കലക്ടർ വെറും റീൽ സ്റ്റാർ'; ടീന ദാബിക്കെതിരെ വിദ്യാർത്ഥികൾ, രോഷം സമരക്കാരെ കാണാൻ വിസമ്മതിച്ചതോടെ