
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വാട്ടര്‍ അഥോറിറ്റിയുടെ അനാസ്ഥ മൂലം വാട്ടര്‍ ടാങ്കിൽ നിന്ന് അധികജലം പതിച്ച് വീടും ചുറ്റുമതിലും തകര്‍ന്നു. ഇന്ന് പുലർച്ചെ പോളിടെക്നിക്കൽ റോഡിൽ അൽ അലീഫിൽ നൗഷാദിന്‍റെ വീടാണ് ഭാഗികമായി തകർന്നത്. ശക്തമായ മര്‍ദത്തില്‍ ജലം വീണതോടെ ചുറ്റുമതിലിന്‍റെ ബേസ്മെന്‍റ്റില്‍ ഉപയോഗിച്ചിരുന്ന പാറകള്‍ ഇളക്കിപോവികയായിരുന്നു.
തുടര്‍ന്ന് മതിൽ ഇടിഞ്ഞ് വീണ് വീടിന്‍റെ ജനല്‍ചില്ലുകളും പൊട്ടി. ഈ സമയം ഇതേ റൂമിൽ നൗഷാദിന്‍റെ ഭാര്യയും കുഞ്ഞും ഉറങ്ങുകയായിരുന്നു. ഉരുള്‍പൊട്ടല്‍ ആണെന്ന് കരുതി മുറിയില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ പറമ്പ് മുഴുവനും വെള്ളം നിറഞ്ഞിരുന്നു. സമീപത്തെ മറ്റൊരു വീടിന്‍റെ മതിലും ഭാഗീകമായി തകര്‍ന്നു. വാട്ടർ അഥോറിറ്റി ജീവനക്കാർ പമ്പ് ഓഫ് ചെയ്യാൻ മറന്നതാണ് സംഭവത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam