
തോട്ടം തോഴിലാളികളുടെ മുന്‍ സമരകാലത്ത് ഉടമകളും സര്‍ക്കാരും തമ്മില്‍ ധാരണയിലെത്തിയതാണ് കൂലിവര്‍ദ്ധനവും മറ്റാനുകൂല്യങ്ങളും. ഇതില്‍ വര്‍ദ്ധിപ്പിച്ച കൂലിയില്‍ ഇപ്പോള്‍ ജോലി ചെയ്യാനാകുന്നുണ്ടെങ്കിലും കുടിശിക ലഭിച്ചിട്ടില്ല. ഹാരിസണ്‍ തോട്ടങ്ങളിലാണ് എറ്റവുമധികം പ്രതിസന്ധിയുള്ളത്. കുടിശികയും ബോണസുമൊക്കെ തരുമെന്ന് നിരന്തരം പറയാറുണ്ടെങ്കിലും നടക്കുന്നില്ല. എസ്റ്റേറ്റിലെ താമസ സൗകര്യങ്ങളാണെങ്കില്‍ ഇപ്പോഴും പഴയ പടിയാണ്. തൊഴിലാളികള്‍ക്ക് നല്ല രീതിയില്‍ ചികില്‍സ നല്‍കാനും പല തോട്ടമുടമകളും തയാറാകുന്നില്ല. ഇതോടെയാണ് തോഴിലാളികള്‍ സമരത്തിനൊരുങ്ങുന്നത്. എഐടിയുസി സമരം തുടങ്ങാന്‍ തീരുമാനിച്ചുകഴിഞ്ഞു. സിഐടിയുവും ഐഎന്‍ടിയുസിയും ഉടന്‍തന്നെ തീരുമാനമെടുക്കും. സമരം പ്രഖ്യാപിച്ചാല്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇവരോക്കെ. ഇക്കാര്യത്തില്‍ യൂണിയനുകളെല്ലാം ഒറ്റക്കെട്ടാണുതാനും. വിഷയത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇടപടെണമെന്ന ആവശ്യവും തൊഴിലാളികള്‍ക്കുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam