പീഡനത്തിനിരയായ കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു; ആരോപണവുമായി നാട്ടുകാര്‍

Published : Mar 10, 2017, 11:58 AM ISTUpdated : Oct 05, 2018, 12:24 AM IST
പീഡനത്തിനിരയായ കുട്ടികളുടെ  ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു; ആരോപണവുമായി നാട്ടുകാര്‍

Synopsis

വയനാട്: വയനാട് യത്തീം ഖാനയിലെ കുട്ടികളുടെ പിഡനത്തിനിരയായ മൊബൈല്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുവെന്ന ആരോപണവുമായി പ്രദേശവാസികള്‍ രംഗത്ത്. യത്തിംഖാനക്കുള്ളിലും കുട്ടികള്‍ പീഡനത്തിനിരയാകുന്നുവെന്നാണ് ഇവരുടെ ആരോപണം. അതെസമയം വനിതാകമ്മീഷന്‍ അധ്യക്ഷ കെ.സി. റോസകൂട്ടി ടീച്ചര്‍ കുട്ടികളെ സന്ദര്‍ശിച്ചു

യത്തിംഖാനയിലെ  പീഢനത്തിനിരയായ കുട്ടികളുടെ മൊബൈല്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഓര്‍ഫനേജിനുള്ളിലെ തന്നെ ചിലരാണ്. ഇതു പരിശോധിക്കാന്‍ പോലീസ് തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

അതെസമയം നാട്ടുകാരുടെ ഈ ആരോപണത്തിനുപിന്നില്‍ പ്രതികളെ രക്ഷിക്കാനുള്ള നീക്കങ്ങളാണെന്നാണ് പോലീസ് നല്‍കുന്ന വിശദികരണം. അന്വേഷണം അട്ടിമറിക്കാന്‍ ചില ആസുത്രിത ശ്രമങ്ങള്‍ നാട്ടുകാര്‍ നടത്തുന്നുണ്ട്. മൊബൈല്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ അറിയാല്‍ സാധിക്കു. കൂടുതലന്വേഷണത്തനായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന അപേക്ഷ വയനാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ്: തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും
വെള്ളാപ്പള്ളിയെ തള്ളി ഡിവൈഎഫ്ഐ, 'പരാമർശങ്ങൾ ശ്രീ നാരായണ ധർമ്മത്തിന് വിരുദ്ധം'