ബുള്ളറ്റ് ട്രെയിനുകളല്ല, വേണ്ടത് സമയനിഷ്ഠയുള്ള ട്രെയിൻ: മെട്രോമാൻ  ഇ ശ്രീധരൻ

Web Desk |  
Published : Jul 01, 2018, 10:31 PM ISTUpdated : Oct 02, 2018, 06:49 AM IST
ബുള്ളറ്റ് ട്രെയിനുകളല്ല, വേണ്ടത് സമയനിഷ്ഠയുള്ള ട്രെയിൻ: മെട്രോമാൻ  ഇ ശ്രീധരൻ

Synopsis

കൃത്യ സമയം പാലിച്ച് ഓടുന്ന ട്രെയിൻ സർവ്വീസാണ് ഇന്ത്യക്കാർക്ക് വേണ്ടതെന്ന് മെട്രോമാൻ ഇ. ശ്രീധരൻ

തിരുവനന്തപുരം: ബുള്ളറ്റ് ട്രെയിനുകളല്ല, കൃത്യ സമയം പാലിച്ച് ഓടുന്ന ട്രെയിൻ സർവ്വീസാണ് ഇന്ത്യക്കാർക്ക് വേണ്ടതെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ഉയർന്ന നിലയിൽ ജീവിക്കുന്നവരാണ് ബുള്ളറ്റ് ട്രെയിനുകളെ ആശ്രയിക്കുന്നത്. സാധാരണക്കാർക്ക അത് അപ്രാപ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൃത്തിയുള്ള ശുചിത്വ സംവിധാനവും യാത്രാ സുരക്ഷയുമാണ് ആവശ്യം എന്നും അദ്ദേഹം കൂട്ടിചച്ചേർത്തു.

രാജ്യത്ത് തിരുത്തൽ ആവശ്യമാണ്. സ്വാതന്ത്ര്യം കിട്ടി അനേക വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും ജനസംഖ്യയുടെ മൂന്നീലോരു ഭാ​ഗം ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. അതിനൊരു മാറ്റം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ മെട്രോ റെയിൽ സംവിധാനങ്ങളുടം നിലവാരത്തിന്റെ മാനദണ്ഡം നിശ്ചയിക്കാനുള്ള സമിതി അധ്യക്ഷനായി ഇ. ശ്രീധരനെയാണ് കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. ബുള്ളറ്റ് ട്രെയിൻ എന്ന ആശയം നടപ്പിൽ വരുത്താനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കവെയാണ് ഇദ്ദേഹം ഇത്തരമൊരു സംശയം ഉന്നയിച്ചിരിക്കുന്നത്. 

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു
മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി