
കല്യാണ ചടങ്ങുകള്‍ക്ക് വ്യത്യസ്തത വരുത്താനായിരുന്നു ആ അതിഥിയെ വിളിച്ചത് . എന്നാല്‍ വിവാഹചടങ്ങു മുഴുവന്‍ താറുമാറാക്കും അതിഥിയെന്ന് ആരും കരുതിയില്ല. ലണ്ടനിലെ ചെഷയര്‍ എന്ന സ്ഥലത്ത് നടന്ന ജെനി ആരോ സ്മിത്തിന്റേയും മാര്‍ക്ക് വുഡിന്റേയും വിവാഹചടങ്ങുകളാണ് വ്യത്യസ്തത പരീക്ഷിച്ച് അവതാളത്തിലായത്.
വധൂവരന്മാര്‍ക്ക് വിവാഹ മോതിരവുമായെത്താന്‍ നിശ്ചയിച്ചത് പരിശീലനം നല്‍കിയ മൂങ്ങയെ ആയിരുന്നു. ഇതിന് മുമ്പ് നടത്തിയ പരിശീലന പറക്കലെല്ലാം കൃത്യമായി ചെയ്ത മൂങ്ങ വിവാഹദിവസം പരിശീലിച്ചത് മറന്ന് സ്വന്തം ഇഷ്ടത്തിന് പറന്നതോടെയാണ് പരിപാടി അലമ്പായത്. മോതിര പൊതികള്‍ കെട്ടിയ ബാഗ് നല്‍കി തിരിച്ച് പോകേണ്ട മൂങ്ങ തിരിച്ച് പറന്നത് അഥിതികള്‍ക്കിടയിലേക്കായിരുന്നു.
അപ്രതീക്ഷിതമായ മൂങ്ങ പറന്നെത്തിയതോടെ അതിഥികള്‍ പലവഴി ചിതറിയോടി. ചടങ്ങ് അലമ്പായെങ്കിലും കല്യാണം മുടക്കമില്ലാതെ നടന്നെങ്കിലും വേദിയില്‍ അങ്ങിങ്ങായി മൂങ്ങയുടെ തൂവലുകള്‍ പറന്ന് നടക്കുന്നുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam