ഓണം വാരാഘോഷത്തിന് തുടക്കമായി

Web Desk |  
Published : Sep 03, 2017, 11:43 PM ISTUpdated : Oct 05, 2018, 03:52 AM IST
ഓണം വാരാഘോഷത്തിന് തുടക്കമായി

Synopsis

തിരുവനന്തപുരം: വര്‍ണഭമായ നൃത്തസംഗീത നിശയോടെ ഒരാഴ്ചക്കാലത്തെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. കലാവിസ്മയക്കാഴ്ചകളുടെ നിറവിലാകും  ഇനിയുള്ള ഒരാഴ്ചക്കാലം തലസ്ഥാനം.  അരങ്ങുണര്‍ത്തി 40 യുവകലാകാരന്‍മാരുടെ വക പഞ്ചാരിമേളം. ഇനിയുള്ള ഏഴുനാളുകള്‍ തലസ്ഥാനത്ത് ഉല്‍സവലഹരി. നിശാഗന്ധിയില്‍ നിറഞ്ഞ സദസിനെ സാക്ഷിനിർത്തി മുഖ്യമന്ത്രി  ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. മുഖ്യ അതിഥിയായി എത്തിയ താരത്തിന്റെ വക ഓണാശംസകള്‍. പുതുമായര്‍ന്ന അവതരണവുമായി എത്തിയ മയൂരനൃത്തസംഘം കയ്യടി നേടി. ശേഷം ആരാധകര്‍ക്ക് ഓണസമ്മാനമായി മഞ്ജുവാര്യരുടെ കുച്ചിപുഡി ഒമ്പതാം തീയതി വരെയാണ് ഓണാഘോഷം.നഗരഗ്രാമ വ്യത്യാസമില്ലാതെ ജില്ലയിലാകെ 30 വേദികളില്‍ കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപ്തിക്കും മിനിമോൾക്കുമായി ഐ ഗ്രൂപ്പിൽ തർക്കം, ഷൈനിക്കായി എ ഗ്രൂപ്പ്; കൊച്ചി മേയറിൽ തീരുമാനമാകാതെ കോണ്‍ഗ്രസ്, കടുത്ത അഭിപ്രായ ഭിന്നത
പൊന്നിന്‍റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ വേണം, ഇന്നത്തെ വില 1,01,600 രൂപ