
തിരുവനന്തപുരം: കാലവര്‍ഷക്കുറവും കൊടും വരള്‍ച്ചയും മുന്നില്‍ കണ്ട് കിണറുകള്‍ റീചാര്‍ജ്ജ് ചെയ്യാന്‍ ഊര്‍ജ്ജിത കര്‍മ്മ പദ്ധതിയുമായി സര്‍ക്കാര്‍. കാലവര്‍ഷ ലഭ്യതയില്‍ 30 ശതമാനം കുറവ് വന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി. ജല സാക്ഷരതാ ക്യാമ്പെയിന്‍ ശക്തിപ്പെടുത്താനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം തീരുമാനിച്ചു.
സംസ്ഥാനത്താകെ 45 ലക്ഷം കിണറുണ്ട്. 13 ലക്ഷം കിണറിലും വെള്ളമില്ല. ശുദ്ധ ജലത്തിന് കിണറിനെ ആശ്രയിക്കുന്നത് 62 ശതമാനം പേരാണ് . അതുകൊണ്ട് മഴപയ്യുമ്പോള്‍ വെള്ളം പാഴാകാതെ കിണറുകളില്‍ സംഭിക്കാനാണ് തീരുമാനം. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മഴവെള്ളം കിണറുകളിലേക്ക് തിരിച്ച് വിടാന്‍ സംവിധാനമുണ്ടാക്കും. പദ്ധതിയുടെ ഏകോപനത്തിന് പഞ്ചായത്ത് തലത്തില്‍ അവലോകത്തിന് പ്രത്യേക സംഘം രൂപീകരിക്കും.
ഓരോ ദിവസവും പദ്ധതിയുടെ പുരോഗതി വിലയിരുത്താനും എത്ര കിണറുകളില്‍ മഴവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതി പൂര്‍ത്തിയാക്കിയെ്നന് കൃത്യമായ കണക്കെടുക്കാനുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഒപ്പം കുളങ്ങലും തോടുകളുംനവീകരിക്കാനും തടയണകള്‍ ശക്തിപ്പെടുത്താനും നടപടി ഉണ്ടാകും. വനത്തിനകത്ത് മഴക്കുഴികടക്കമുള്ള സംവിധാനമൊരുക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam