വ്യാജസന്ദേശങ്ങൾ തടയാന്‍ ആശയം നല്‍കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് വാട്ട്സ്ആപ്പ്

Web Desk |  
Published : Jul 05, 2018, 04:12 PM ISTUpdated : Oct 02, 2018, 06:46 AM IST
വ്യാജസന്ദേശങ്ങൾ തടയാന്‍ ആശയം നല്‍കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് വാട്ട്സ്ആപ്പ്

Synopsis

കേന്ദ്ര സർക്കാരിനും വാട്സാപ്പിനും ഇടയിൽ പോര് മുറുകുന്നു

ദില്ലി: വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നത് തടയാനുള്ള ആശയം നല്‍കുന്നവർക്ക് അമ്പതിനായിരം ഡോളർ പ്രഖ്യാപിച്ച് വാട്ട്സ്ആപ്പ്. ഫോർവേ‍ഡഡ് സന്ദേശങ്ങൾ സൂചിപ്പിക്കുന്നതിനുള്ള പ്രത്യേക ഫീച്ചറടക്കം നിരീക്ഷണ സംവിധാനങ്ങൾ അവതരിപ്പിക്കുമെന്നും കമ്പനി കേന്ദ്രസര്‍ക്കാറിനെ അറിയിച്ചു. വ്യാജപ്രചരണങ്ങൾ കർശനമായി നിയന്ത്രിക്കണമെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വാട്ട്സ്ആപ്പിൻറെ പ്രഖ്യാപനം.  

സന്ദേശം അയച്ചയാൾ തന്നെ എഴുതിയതാണോ, അതോ പ്രചരിപ്പിക്കപ്പെടുന്നതാണോ എന്ന് തിരിച്ചറിയുന്നതിനുള്ള പ്രത്യേക ഫീച്ചർ ഏർപ്പെടുത്തും. തെറ്റായ വാർത്തകളുടെ ഉറവിടെ കണ്ടത്താനും ശ്രമിക്കും. വ്യാജ സന്ദേശങ്ങൾ എല്ലാം തടയാൻ നിർവ്വാഹമില്ലെന്നായിരുന്നു ഇന്നലെ വാട്ട്സ്ആപ്പ് കേന്ദ്രത്തിനു നല്തകിയ വിശദീകരണം.  സ്വകാര്യത ഉറപ്പ്വരുത്താനായുള്ള എൻക്രിപ്പ്റ്റഡ് സംവിധാനമാണ് ഇതിനു തടസ്സമായി ചൂണ്ടിക്കാട്ടിയത്. ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാമെന്ന് കരുതേണ്ടയെന്നാണ് ഇതിന് കേന്ദ്രത്തിൻറെ മറുപടി. 

വ്യാജസന്ദേശങ്ങൾ തടഞ്ഞേ തീരുവെന്ന് ഐടി മന്ത്രി രവിശങ്കർ പ്രസാദ് വാട്ട്സ്ആപ്പിനോട് ആവശ്യപ്പെട്ടു. ആരുടെയും സ്വകാര്യതയിൽ ഇടപെടണ്ട. എന്നാൽ, വ്യാജസന്ദേശങ്ങൾ പ്രചരിച്ചാൽ അത് പൊലീസിനെ അറിയിക്കാൻ സംവിധാനം വേണം. ഒരു പ്രത്യേക സന്ദേശം വലിയ തോതിൽ പ്രചരിപ്പിക്കപ്പെട്ടാൽ നിരീക്ഷിക്കുന്നത് റോക്കറ്റ് സയൻസല്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. ആൾക്കൂട്ട ആക്രമണം വ്യാജസന്ദേശങ്ങളുടെ പേരിൽ പെരുകുന്ന സാഹചര്യത്തിലാണ് കേന്ദ്രം ക‌‍ർശന നിലപാടെടുക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപ്പോകുന്നതായുള്ള വാട്ട്സ്ആപ്പ് സന്ദേശത്തെ തുർന്നുള്ള അക്രമത്തിൽ മഹാരാഷ്ട്രയിൽ ഈ മാസം ഒന്നിന് അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ആൾക്കൂട്ട ആക്രമണം വ്യാജസന്ദേശങ്ങളുടെ പേരിൽ പെരുകുന്ന സാഹചര്യത്തിലാണ് കേന്ദ്രം ക‌‍ർശന നിലപാടെടുക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; പോറ്റിക്കൊപ്പമുള്ള ചിത്രത്തിൽ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം
രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം