
ബംഗലൂരു: ആരാധനാലയങ്ങളില്‍ കയറുമ്പോള്‍ പുറത്ത് ഊരിവെക്കുന്ന ചെരുപ്പ് ആരെങ്കിലും അടിച്ചുമാറ്റുക എന്നത് പലര്‍ക്കും അനുഭവമുള്ള കാര്യമായിരിക്കാം. എന്നാല്‍ ഉപരാഷ്ട്രപതിയുടെ ഷൂ പോലും അടിച്ചുമാറ്റിയാലോ. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ബിജെപി എംപിയുടെ വീട്ടില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ചു മടങ്ങിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഷൂ ആണ് ആരോ ആടിച്ചുമാറ്റിയത്.
ബംഗലൂരുവില്‍ ഔദ്യോഗിക പരിപാടികള്‍ക്കെത്തിയ ഉപരാഷ്ട്രപതി ബംഗലൂരു സെന്‍ട്രലില്‍ നിന്നുള്ള എംപിയായ പിസി മോഹനന്റെ വീട്ടിലാണ് പ്രഭാതഭക്ഷണം കഴിച്ചത്. കേന്ദ്രമന്ത്രിമാരായ സദാനന്ദ ഗൗഡയും അനന്ത് കുമാറും ഉപരാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു. ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് തന്റെ ഷൂ കാണാനാനില്ലെന്ന് വെങ്കയ്യ നായിഡുവിന് മനസിലായത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെയെല്ലാം അരിച്ചുപെറുക്കിയെങ്കിലും ഷൂ കണ്ടെത്താനായില്ല. നായിഡുവിനെ കാണാന്‍ നിരവധിപേര്‍ വീടിന് പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവിരലാരെങ്കിലും ഷൂ മാറിയെടുത്തതാണോ എന്നും വ്യക്തമല്ല. ഷൂ നഷ്ടമായെന്ന് അറിഞ്ഞ ഉടനെ സുരക്ഷാ ജീവനക്കാര്‍ പുതിയ ഷൂ വാങ്ങാനായി അടുത്ത കടയിലേക്ക് ഓടി. അവര്‍കൊണ്ടുവന്ന ഷൂ ധരിച്ചാണ് പിന്നീട് ഉപരാഷ്ട്രപതി മറ്റ് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്ത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam