എവിടെ അച്ഛേ ദിൻ എവിടെ; ​പോ​ഗ്ബെയെ കൂട്ടു പിടിച്ച് മോദിയെ ട്രോളി കോൺ​ഗ്രസ്

Web Desk |  
Published : Jul 18, 2018, 03:37 PM ISTUpdated : Oct 02, 2018, 04:19 AM IST
എവിടെ അച്ഛേ ദിൻ എവിടെ; ​പോ​ഗ്ബെയെ കൂട്ടു പിടിച്ച് മോദിയെ ട്രോളി കോൺ​ഗ്രസ്

Synopsis

എവിടെ അച്ഛേ ദിൻ എവിടെ, മോദി സർക്കാരിനോട് കോൺ​ഗ്രസ് ചോദിക്കുന്നു മോദിയെ ട്രോളി കോൺ​ഗ്രസ്

ദില്ലി: ഇലക്ഷൻ പ്രചരണത്തിൽ മോദി സർക്കാരിന്റെ മുദ്രാവാക്യമായിരുന്നു അച്ഛേ ദിൻ. മോദി സർക്കാർ ജനങ്ങൾക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട വാ​ഗ്ദാനങ്ങളിലൊന്ന്. എന്നാൽ ഭരണ നാലു വർഷം പിന്നിട്ടിട്ടും ഇതുവരെ അച്ഛേ ദിൻ വന്നിട്ടില്ലേ എന്നാണ് കോൺ​ഗ്രസിന്റെ ചോദ്യം. കഴിഞ്ഞ ദിവസമാണ് കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിൽ ഒരു  ട്രോൾ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഫ്രഞ്ച് ഫുട്ബോളർ പോൾ പോ​ഗ്ബെ പരിഹാസരൂപേണ എവിടെ, എവിടെ എന്ന് ചുറ്റും നോക്കുന്നതാണ് വീഡിയോയിലെ ഉള്ളടക്കം. 

ഈ വീഡിയോയെ സമാന രാഷ്ട്രീയ അവസ്ഥയുമായി കോർത്തിണക്കിയാണ് കോൺ​ഗ്രസിന്റെ ട്രോൾ. പോ​ഗ്ബെയും ഞങ്ങളും ഒരുപോലെയാണ് എന്നാണ് വീഡിയോ ക്യാപ്ഷൻ. അച്ഛേ ദിൻ നെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ എന്നും വീഡിയോയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. മോദി പറഞ്ഞ നല്ല ദിനങ്ങൾ എവിടെയെന്ന് പോൾ പോ​ഗ്ബെ കൂട്ടുപിടിച്ചാണ് കോൺ​ഗ്രസ് ചോദിച്ചിരിക്കുന്നത്. ലോകകപ്പിലാണ് താരത്തിന്റെ ഈ ഭാവപ്രകടനം. ലോകകപ്പ് കിരീട നേട്ടത്തില്‍ ഫ്രാന്‍സിന്‍റെ നിര്‍ണായക താരമായിരുന്നു പോൾ പോ​ഗ്ബെ. എന്തായാലും സോഷ്യൽ മീഡിയയിൽ വൻ സ്വീകരണമാണ് ഈ ട്രോളിന് ലഭിച്ചിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്കയുമായി ചർച്ചയില്ലെന്ന് ഇറാൻ; 'പുതിയ ആക്രമണം നടത്തിയാൽ തിരിച്ചടിക്കും, കരാർ നടപ്പിലാക്കിയത് മുതൽ അമേരിക്ക ലംഘിച്ചു'
'ഇവിടെ ജനിച്ചില്ലെങ്കിലും തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടും'; എംകെ സ്റ്റാലിന്‍റെ പദ്ധതികളെ പുകഴ്ത്തി രാഹുൽ ഗാന്ധി