രഹസ്യ കാമുകിയേയും ഭര്‍ത്താവിനെയും ഭാര്യ പൊക്കി

Web Desk |  
Published : May 12, 2018, 08:17 PM ISTUpdated : Jun 29, 2018, 04:17 PM IST
രഹസ്യ കാമുകിയേയും ഭര്‍ത്താവിനെയും ഭാര്യ പൊക്കി

Synopsis

കാമുകിക്കൊപ്പം അവധിക്കാലം അടിച്ചുപൊളിക്കാന്‍ മുങ്ങിയ ഭര്‍ത്താവിനെ ഭാര്യ പൊക്കി

ന്യൂയോര്‍ക്ക്: കാമുകിക്കൊപ്പം അവധിക്കാലം അടിച്ചുപൊളിക്കാന്‍ മുങ്ങിയ ഭര്‍ത്താവിനെ ഭാര്യ പൊക്കി. വിമാനതാവളത്തില്‍ വച്ചാണ് ഭാര്യ ഭര്‍ത്താവിനെ കാമുകിയോടൊപ്പം പൊക്കിയത്. ഇതിന്‍റെ വീഡിയോ അമേരിക്കന്‍ സൈറ്റുകള്‍ പ്രസിദ്ധീകരിച്ചു. വിമാനത്താവളത്തില്‍ ചെക്കിങ് ക്യൂവില്‍ നിന്നാണ് ഭര്‍ത്താവിനെയും കാമുകിയേയും ഇവര്‍ പിടികൂടിയത്. ഭര്‍ത്താവിന് നേരെ ഭാര്യ തെറിയഭിഷേകം നടത്തുകയും കാമുകിയുടെ മുടിക്കുത്തിന് പിടിച്ച് വലിക്കുന്നതും വീഡിയോയില്‍ കാണാം.

കൊളംബിയയിലെ ജോസ് മാരിയാ കൊര്‍ഡോവ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. 

ശനിയാഴ്ചകളില്‍ തന്നെയും കുഞ്ഞിനെയും കൊണ്ട് പുറത്ത് പോകാറുള്ള താന്‍ ഇന്ന് കാമുകിയേയും കൊണ്ട് കറങ്ങാന്‍ ഇറങ്ങിയിരിക്കുകയാണോ എന്നും ചോദിച്ചാണ് ഭാര്യ ഇയാളോട് ചൂടാവുന്നത്. സ്പാനിഷ് ഭാഷയില്‍ ഭര്‍ത്താവിനോട് കടുത്ത ഭാഷയിലാണ് ഇവര്‍ സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോർട്ടി വൈൻ വിവാദത്തിൽ അതിവേഗം സർക്കാർ നടപടി, അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അനിൽ കുമാറിനെ മാറ്റി, പകരം സുഭാഷിന് നിയമനം; ഉത്തരവിറക്കി
അവധിയില്ലാത്ത പ്രതിഷേധം, ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം, സംഘർഷഭരിതം; എൻഎസ്‌യുഐ പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കി