ഭര്‍ത്താവുമായി അവിഹിത ബന്ധം ആരോപിച്ച് യുവതി 17കാരിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി

Web Desk |  
Published : May 25, 2018, 08:12 PM ISTUpdated : Jun 29, 2018, 04:21 PM IST
ഭര്‍ത്താവുമായി അവിഹിത ബന്ധം ആരോപിച്ച് യുവതി 17കാരിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി

Synopsis

ഭര്‍ത്താവിന് അയല്‍വാസിയായ 17കാരിയുമായി അവിഹിത ബന്ധമുണ്ടെന്ന് നേരത്തെ തന്നെ സുമന്‍ ആരോപിച്ചിരുന്നു.

ദില്ലി: അയല്‍വീട്ടിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്താല്‍ ഭാര്യ , പൈണ്‍കുട്ടിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി. ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ലാ​ണ് സം​ഭ​വം. സംഭവത്തില്‍ രാഹുല്‍ പര്‍മാര്‍ എന്നയാളെയും ഭാര്യ സുമനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിന് അയല്‍വാസിയായ 17കാരിയുമായി അവിഹിത ബന്ധമുണ്ടെന്ന് നേരത്തെ തന്നെ സുമന്‍ ആരോപിച്ചിരുന്നു. എന്നാല്‍ തന്നെ രാഹുല്‍ പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആരോപണം. കഴിഞ്ഞ ദിവസം ഇരുവരെയും സുമന്‍ വീട്ടിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് പരസ്പരം ബന്ധമില്ലെന്ന് തിളച്ച എണ്ണയില്‍ മുക്കി സത്യം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടി ഇത് വിസമ്മതിച്ചപ്പോള്‍ സുമന്‍ തന്നെ ബലമായി കൈപിടിച്ച് എണ്ണയില്‍ മുക്കി. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വീട്ടുകാരുടെ പരാതി അനുസരിച്ച് സുമനെയും രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുലിനും പൊള്ളലേറ്റിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബെംഗളൂരുവിൽ സ്പായിൽ അതിക്രമിച്ചുകയറി ആറംഗ സംഘത്തിന്റെ കവർച്ച: ജീവനക്കാർക്ക് ക്രൂരമർദ്ദനം, പണം തട്ടിയെടുത്തു
ചക്കക്കൊമ്പൻ ഉൾപ്പെടെ രണ്ട് കാട്ടാനാകളെ മയക്കുവെടിവച്ച് മാറ്റുന്ന ദൗത്യം ഇനിയും നീളും