ഭാര്യ ഭര്‍ത്താവിന് ഭരിക്കാനുള്ള സ്വത്തല്ല, ഒപ്പം ജീവിക്കാന്‍ നിര്‍ബന്ധിക്കരുത്; സുപ്രീം കോടതി

By Web DeskFirst Published Apr 8, 2018, 3:14 PM IST
Highlights
  • ഭാര്യ ഭര്‍ത്താവിന്‍റെ സ്വത്തല്ലെന്ന് സുപ്രീം കോടതി
  • ഭാര്യ നല്‍കിയ ഹര്‍ജിയില്‍ വാദം കേല്‍ക്കവേയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം

ദില്ലി: ഭാര്യ ഭര്‍ത്താവിന് ഭരിക്കാനുള്ള സ്വത്തല്ലെന്നും ഒപ്പം ദീവിക്കാന്‍ നിര്‍ബന്ധിക്കാന്‍ ഭര്‍ത്താവിന് അവകാശമില്ലെന്നും സുപ്രീം കോടതി. ഭര്‍ത്താവിന്‍റെ ക്രൂരതകള്‍ സഹിക്കാതെ മോചനം ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജിയില്‍ വാദം കേല്‍ക്കവേയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഭര്‍ത്താവിനൊപ്പം ജീവിക്കാനാവില്ലെന്ന് ഭാര്യ നിലപാടെടുത്തു, എന്നാല്‍ ഭാര്യക്കൊപ്പം താമസിക്കണമെന്ന് ഭര്‍ത്താവ് പറഞ്ഞു. ഈ സാഹചര്യത്തിലായിരുന്നു കോടതിയുടെ പരാമര്‍ശം.

ഭാര്യ ഭര്‍ത്താവിന്‍റെ സ്വത്തല്ല, അവളെ നിങ്ങള്‍ക്ക് നിര്‍ബന്ധിപ്പിച്ച് കൂടെ താമസിപ്പിക്കാനാകില്ല. അവര്‍ക്ക് അതിന് താല്‍പ്പര്യമില്ല, പിന്നെങ്ങിനെ അധികാരത്തോടെ അവളൊപ്പം താമസിക്കണമെന്ന് പറയാനാകുമെന്ന് കോടതി ചോദിച്ചു. ഭാര്യ ജംഗമസ്വത്തായാണ് ഭര്‍ത്താവ് കാണുന്നത്. അവളൊരു വസ്തുവല്ലെന്ന പറഞ്ഞ കോടതി, ഇത്ര വിവേക ശൂന്യനാവാന്‍ ഒരാള്‍ക്ക് കഴിയുമോ എന്നും ചോദിച്ചു.

click me!