'ഇനിയാരെയാണ് ഉണരുമ്പോള്‍ ഞാനുമ്മ വയ്ക്കുക?' കണ്ണ് നനയിച്ച് മരിച്ച തായ് രക്ഷാപ്രവര്‍ത്തകന്റെ ഭാര്യയുടെ കുറിപ്പുകള്‍

Web Desk |  
Published : Jul 12, 2018, 02:20 PM ISTUpdated : Oct 04, 2018, 02:50 PM IST
'ഇനിയാരെയാണ് ഉണരുമ്പോള്‍ ഞാനുമ്മ വയ്ക്കുക?' കണ്ണ് നനയിച്ച് മരിച്ച തായ് രക്ഷാപ്രവര്‍ത്തകന്റെ ഭാര്യയുടെ കുറിപ്പുകള്‍

Synopsis

തായ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സമന്‍ കുനാന്‍റെ ഭാര്യ ഓര്‍മ്മകള്‍ പങ്കിടുന്നു

ബാങ്കോക്ക്: ഹൃദയങ്ങള്‍ കീഴടക്കി തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളേയും ഫുട്‌ബോള്‍ കോച്ചിനേയും രക്ഷപ്പെടുത്തുന്നതിനിടെ മരിച്ച മുങ്ങല്‍ വിദഗ്ധന്‍ സമന്‍ കുനാന്റെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോട്ടോകളും പോസ്റ്റുകളും. 38കാരനായ സമന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. മരണശേഷം ഭര്‍ത്താവിനെ ഓര്‍ത്ത് വെലീപോന്‍ കുനാന്‍ കുറിച്ചിട്ട വരികളാണ് ഏവരുടേയും കണ്ണ് നനയിക്കുന്നത്. 

'ഹൃദയം പോലെ പ്രിയപ്പെട്ടവനേ... നീ നഷ്ടപ്പെട്ടിരിക്കുന്നു.. ഇനിയാരെയാണ് ഉണരുമ്പോള്‍ ഞാനുമ്മ വയ്ക്കുക...' സമന്റെ ഫോട്ടോകള്‍ക്കൊപ്പം വെലീപോന്‍ കുറിച്ചിട്ടു. 

ഭര്‍ത്താവിനൊപ്പം ചെലവഴിച്ച നല്ല നിമിഷങ്ങള്‍ പങ്കിടാനും അവര്‍ മറന്നില്ല. ആയിരങ്ങളാണ് ആശ്വാസ വാക്കുകളുമായി സോഷ്യല്‍ മീഡിയകളിലൂടെ ഇവരെ സമീപിക്കുന്നത്. സമന്റെ മരണത്തിന് തങ്ങള്‍ കാരണമായി എന്ന് ഒരിക്കലും ചിന്തിക്കരുതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളോട് വെലീപോന്‍ പറഞ്ഞു. 

സമനാണ് യഥാര്‍ത്ഥ ഹീറോയെന്നും ലോകത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയ 17 ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തെ ചരിത്രം ഓര്‍ക്കേണ്ടത് സമനിലൂടെയാണെന്ന് സഹപ്രവര്‍ത്തകരും ഓര്‍മ്മിച്ചു. 

ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് ഓക്‌സിജന്‍ നല്‍കി തിരികെ വരുന്നതിനിടയില്‍ തന്റെ പക്കലുണ്ടായിരുന്ന ഓക്‌സിജന്‍ തീര്‍ന്നതോടെയാണ് സമന്‍ ശ്വാസം മുട്ടി മരിച്ചത്. ഇപ്പോള്‍ അപകടം നടന്ന ഗുഹയ്ക്ക് സമീപം സമന്റെ ഓര്‍മ്മയ്ക്കായി പ്രതിമ പണിയാനാണ് പുതിയ തീരുമാനം
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് കെപിഎം ഹോട്ടലിൽ പരിശോധന; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ കണ്ടെത്തി, ലാപ്‍ടോപ് എവിടെയെന്ന് വെളിപ്പെടുത്താതെ രാഹുൽ
കൂടുതൽ സിപിഎം നേതാക്കൾ കോൺഗ്രസിലേക്ക് വരും; കേരളത്തിൽ പിണറായിസം അവസാനിക്കാൻ പോകുന്നുവെന്ന് പി വി അൻവർ