കണ്ണൂരില്‍ ഒരാളെ കാട്ടാനെ കുത്തിക്കൊന്നു

Published : Jan 11, 2017, 05:53 AM ISTUpdated : Oct 04, 2018, 07:00 PM IST
കണ്ണൂരില്‍ ഒരാളെ കാട്ടാനെ കുത്തിക്കൊന്നു

Synopsis

കണ്ണൂര്‍: കണ്ണൂർ കേളകത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു.  കേളകം നരിക്കടവ് സ്വദേശി അഞ്ചാനിക്കൽ ബിജുവാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെ മരിച്ചത്.  പുലർച്ചെ ഒരു മണിക്കാണ് സംഭവം.

ആറളം വന്യജീവി സങ്കേതത്തിൽ നിന്നും കൃഷിയിടത്തിലിറങ്ങിയ ആനയെ ബിജുവും ജ്യേഷ്ഠനും ചേർന്ന് തുരത്താൻ ശ്രമിക്കുന്നതിനിടെ തിരിഞ്ഞെത്തിയ ആന ഇരുവരെയും ആക്രമിക്കുകയായിരുന്നു.  ഓടുന്നതിനിടെ ബിജു മരത്തിൽ തടഞ്ഞ് വീണതോടെയാണ് കാട്ടാനയുടെ പിടിയിലകപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് കേളകത്ത് ഇന്ന് ജനകീയ ഹർത്താൽ ആചരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇതാണ് മക്കളെ ദുബൈ, ഇവിടെ ഇങ്ങനെയാണ്...പുതുവർഷാഘോഷം കഴിഞ്ഞതോടെ റോഡുകളും 'ക്ലീൻ', വൈറലായി വീഡിയോ
ഹൈക്കോടതി മേൽനോട്ടത്തിൽ നടക്കുന്ന കേസിൽ പങ്കില്ല; അടൂർ പ്രകാശിന്റെ ആരോപണം വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്