
തിരുവനന്തപുരം: വനസമ്പത്ത് കൊള്ളയടിക്കുന്നതും വന്യജീവികളെ ആക്രമിക്കുന്നതും തടയാന്‍ സംസ്ഥാനത്ത് വൈല്‍ഡ് ലൈഫ് ക്രൈം ഡിവിഷന്‍ രൂപീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ. മൃഗസ്‌നേഹികളുടെയും പരിസ്ഥിതി സ്‌നേഹികളുടെയും നിരന്തര ആവശ്യം കൂടി പരിഗണിച്ചാണ് പുതിയ സെല്‍ രൂപീകരിക്കുന്നത്.
കേരളത്തില്‍ വന്യജീവി വേട്ട മുന്‍പില്ലാത്ത വിധത്തില്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ പുതിയ നീക്കം. െ്രെകം ബ്രാഞ്ചിന്റെ കീഴിലാണ് പുതിയ വൈല്‍ഡ് ലൈഫ് െ്രെകം ഡിവിഷന്‍ ആരുഭിക്കുക എന്ന് ഡിജിപി ലോക് നാഥ് ബെഹറ പറഞ്ഞു. ഇതിന്റെ ആദ്യപടിയായി വനം വകുപ്പ് ഉദ്യോഗസ്ഥരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ശില്‍പശാല സംഘടിപ്പിച്ചു, പരിസ്ഥിതി സ്‌നേഹികളുടെ നിരന്തരമായ അഭ്യര്‍ത്ഥ കൂടി പരിഗണിച്ചാണ് പൊലീസിന്റെ നീക്കം.
എസ്പിയുടെ നേതൃത്വത്തിലായിരിക്കും പുതിയ ഡിവിഷന്‍ രൂപീകരിക്കുക. അന്തര്‍ സംസ്ഥാന കള്ളക്കടത്ത് തടയാനായി വനം മാഫിയയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്പരം പങ്ക് വെക്കും, അടുത്തിടെ കേരളത്തില്‍ നടന്ന ആനക്കൊമ്പ് വേട്ട ദേശീയ തലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായിരുന്നു, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വനം വകുപ്പുമായി സഹകരിച്ചാണ് ഡിവിഷന് രൂപം കൊടുക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam