നിഷ്‍പക്ഷ അന്വേഷണം ഉണ്ടായില്ലെങ്കിൽ ഇടപെടും; മുന്നറിയിപ്പുമായി വൈദിക സമിതി

Web Desk |  
Published : Jun 23, 2018, 09:26 AM ISTUpdated : Jun 29, 2018, 04:30 PM IST
നിഷ്‍പക്ഷ  അന്വേഷണം ഉണ്ടായില്ലെങ്കിൽ ഇടപെടും; മുന്നറിയിപ്പുമായി വൈദിക സമിതി

Synopsis

ഭൂമി ഇടപാടിലെ എല്ലാ തട്ടിപ്പും പുറത്തുകൊണ്ടുവരണമെന്ന് വൈദിക സമിതി

കൊച്ചി: സിറോ മലബാർ സഭ നേതൃത്വത്തിന് മുന്നറിയിപ്പുമായി വൈദിക സമിതി. ഭൂമി വിവാദത്തിലെ പുനരന്വേഷണം നിഷ്പക്ഷമാകണം. ആരെയെങ്കിലും രക്ഷിക്കാനുള്ള അന്വേഷണമാണ് നടക്കുന്നതെങ്കിൽ വീണ്ടും രംഗത്ത് വരുമെന്ന് വൈദിക സമിതി മുന്നറിയിപ്പ് നല്‍കി. ഭൂമി ഇടപാടിൽ വൈദികർക്കൊപ്പം നിന്ന  സഹായമെത്രാൻ സെബാസ്റ്റ്യൻ എ ടയന്ത്രത്തിനെ വികാരി ജനറൽ സ്ഥാനത്തു നിന്നും മാറ്റിയതിലും വൈദിക സമിതിക്ക്  ആശങ്കയുണ്ട്. 

സഭ ഭൂമി ഇടപാടിൽ വത്തിക്കാൻ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സ്വതന്ത്ര അന്വേഷം വൈദിക സമിതി മുൻപ് നൽകിയ പരാതിയുടെ അടസ്ഥാനത്തിലാണെന്നാണ് സെക്രട്ടരി കുര്യാക്കോസ് മുണ്ടാടൻ പറയുന്നത്. കർ‍ദ്ദിനാളിന്‍റെ അധികാരം വെട്ടിക്കുറച്ചതും അതിന്‍റെ ഭാഗമാണ്. ഭൂമി ഇടപാടിൽ വത്തിക്കാൻ നേരിട്ട് നടത്തുന്ന അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ വൈദികർ സത്യം നിഷ്പക്ഷ അന്വഷത്തിലൂടെ പുറത്ത് വരട്ടെയന്നും കുര്യാക്കോസ് മുണ്ടാടൻ പറയുന്നു.

ഭൂമി ഭൂമി ഇടപാടിൽ വൈദികർക്കൊപ്പം നിലകൊണ്ട സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ അഡ്മിനിസ്ട്രേഷൻ താൽക്കാലിക ചുമതലയിൽ നിന്ന് മാറ്റുന്നതോടൊപ്പം വികാരി ജനറൽ സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. കർദ്ദിനാൾ വിരുദ്ധ പക്ഷത്തിന് ഇത്  കനത്ത തിരിച്ചടിയാണ്. എങ്കിലും വിഷയം വത്തിക്കാന്‍റെ ശ്രദ്ധയിൽ കൊണ്ടുവരാനായത് ആശ്വാസമായി ഇവർ കാണുന്നു. പുതിയ അഡ്മമിനിസ്ട്രേറ്ററായി ജേക്കബ് മനത്തോടത്തിനെ നിശ്ചയിച്ചതോടെ നിലവിലുള്ള വൈദിക സമിതിയും സാമ്പതിക കാര്യ സമിതിയുമെല്ലാം പുനസംഘടിപ്പിക്കും. ഭൂമി ഇടപാടിൽ കർദ്ദിനാളിനെതിരെ നിലകൊണ്ടവരെ മാറ്റിയാണ് കമ്മിറ്റികൾ പുനസംഘടിപ്പിക്കുന്നതെന്നാണ് സൂചന.

അതേസമയം  എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ അഡ്മിനിസ്ട്രേറ്ററായി മാര്‍ ജേക്കബ് മനത്തോടത്ത് ഇന്ന് ചുമതയേൽക്കും. വൈകീട്ട് മൂന്ന് മണിക്ക് എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ പദവി കർദ്ദിനാൾ മാർ ജോ‍ർജ്ജ് ആലഞ്ചേരി ഒഴിഞ്ഞതിനെ തുടർന്നാണ് ജേക്കബ് മനത്തോടത്തിനെ വത്തിക്കാൻ നിയമിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടു ജില്ലകളിൽ വീണ്ടും പക്ഷിപ്പനി; കോഴികൾക്കും താറാവിനും രോ​ഗബാധ, അടിയന്തര നടപടികൾക്ക് നിർദേശം
ദീപ്തിക്കും മിനിമോൾക്കുമായി ഐ ഗ്രൂപ്പിൽ തർക്കം, ഷൈനിക്കായി എ ഗ്രൂപ്പ്; കൊച്ചി മേയറിൽ തീരുമാനമാകാതെ കോണ്‍ഗ്രസ്, കടുത്ത അഭിപ്രായ ഭിന്നത