എൻഡിടിവിക്കെതിരായ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

By Web DeskFirst Published Nov 4, 2016, 1:35 PM IST
Highlights

ദില്ലി: എൻഡിടിവി ഇന്ത്യ ചാനൽ സംപ്രേഷണം ഒരു ദിവസത്തേക്ക് തടഞ്ഞ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ നടപടിയിൽ എഡിറ്റേഴ്സ് ഗിൽഡ് അപലപിച്ചു. സർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്‍റെയും പൗരന്മാരുടേയും അവകാശത്തിന്‍റെ ലംഘനമാണെന്നും അടിയന്തരാവസ്ഥക്കാലത്ത് നടപ്പിലാക്കിയ കടുത്ത സെൻസർഷിപ്പിനെ ഓർമ്മിപ്പിക്കുന്നതാണെന്നും എഡിറ്റേഴ്സ് ഗിൽഡിന്‍റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ദേശീയ ചാനലായ എൻഡിടിവി ഇന്ത്യയോട് ഈ മാസം ഒമ്പതിന് സംപ്രേഷണം നിർത്തിവയ്ക്കാനണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ്..പത്താൻകോട്ട് ഭീകരാക്രമണം ചാനൽ സംപ്രേഷണം ചെയ്തത് തന്ത്രപ്രധാനമായ പല വിവരങ്ങളും പുറത്താകാൻ ഇടയാക്കിയെന്ന് മന്ത്രി തല സമിതിയുടെ കണ്ടെത്തലിനെത്തുടർന്നാണ് പ്രക്ഷേപണം നിർത്തി വയ്ക്കാൻ ചാനലിനോട് മന്ത്രാലയം ആവശ്യപ്പെട്ടത്. നടപടിയെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ,ബ്രേോഡ്കാസ്റ്റ് എഡിറ്റേഴ്സ് അസോസിയേഷൻ തുടങ്ങിയവരും അപലപിച്ചു.

click me!