യാത്രക്കാരിയെ കപ്പില്‍ മൂത്രമൊഴിപ്പിച്ചു; ഏയര്‍ലൈന്‍സുകാര്‍ വിവാദത്തില്‍

By Web DeskFirst Published May 14, 2017, 9:47 AM IST
Highlights

യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്‌ളൈറ്റിനെതിരെ ഗുരുതര ആരോപണവുമായി അമേരിക്കന്‍ സ്വദേശിയായ യുവതി നിക്കോള്‍ ഹാര്‍പ്പര്‍. ഹൂസ്റ്റണില്‍ നിന്ന് കാന്‍സാസ് സിറ്റയിലേയ്ക്ക് കുടുംബത്തോടൊപ്പം പോകവെയാണ് യുവതിക്ക് കനത്ത അപമാനം നേരിടേണ്ടി വന്നത്. ഓവര്‍ ആക്ടീവ് ബ്ലാഡര്‍ എന്ന അവസ്ഥ നേരിടുന്ന യുവതി ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാര്‍. 

അത്യാവശ്യം അറിയിച്ചതോടെ ജീവനക്കാരന്‍ രണ്ടു കപ്പുകളുമായി എത്തുകയായിരുന്നെന്ന് ഹാര്‍പ്പര്‍ പറഞ്ഞു. ഭര്‍ത്താവിന്‍റെ സഹായത്തോടെ ശങ്ക മാറ്റിയെങ്കിലും പിന്നാലെയെത്തിയ ജീവനക്കാരന്‍ കപ്പുകള്‍ ലാവിഷായി ഉപയോഗിച്ചെന്ന് പറഞ്ഞ് മറ്റു യാത്രക്കാരുടെ മുന്നില്‍ തന്നെ പരിഹാസ്യയാക്കിയെന്നും നിക്കോള്‍ പറഞ്ഞു. 
ജീവിതത്തില്‍ ഏറ്റവും അപമാനിക്കപ്പെട്ട സമയമാണതെന്ന് അന്താരാഷ്ട്ര മാധ്യമത്തോട് നിക്കോള്‍ വ്യക്തമാക്കി. ഇവരുടെ രണ്ടു കുട്ടികളും ഒപ്പമുണ്ടായിരുന്നു. 

സംഭവം വന്‍ വിവാദമായതോടെ വിശദീകരണവുമായി യുണൈറ്റഡ് എയര്‍ലൈന്‍സും രംഗത്തെത്തി. നിക്കോള്‍ പറയുന്നത് കള്ളമാണ്. ബാത്ത്‌റൂം മറ്റുള്ളവര്‍ ഉപയോഗിച്ചു കൊണ്ടിരുന്നതിനാല്‍ നിക്കോള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കപ്പ് നല്‍കിയതെന്നാണ് കമ്പനി വിശദീകരണം.

click me!