പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൊള്ള, യുവതി പിടിയില്‍

By WEB DESKFirst Published Jul 21, 2018, 10:55 AM IST
Highlights
  • പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൊള്ള
  •  യുവതി പിടിയില്‍

തിരുവനന്തപുരം:  പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പുരുഷൻമാരെ കൊള്ളയടിച്ച പ്രതി പൊലീസ് പിടിയില്‍. മേലാറന്നൂ‍ർ സ്വദേശിനി സുഗതകുമാരിയാണ് അറസ്റ്റിലായത്.  പാറശാല സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷണ പരമ്പരയുടെ ചുരുളഴിയുന്നത്. ഫോൺ വിളിയിലൂടെ ചങ്ങാത്തം സ്ഥാപിച്ചശേഷം ഇരയെ വീട്ടിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുന്നതാണ് കൊള്ളയുടെ രീതി.

പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിപ്പെടുമെന്ന ഭീഷണി ഭയന്ന് പണവും ആഭരണവുമെല്ലാം നൽകി പുരുഷൻമാർ സ്ഥലം വിടും. ആശാവർക്കർ കൂടിയായ സുഗതകുമാരിക്കൊപ്പം കാമുകനും കൊള്ളയ്ക്ക് കൂട്ടുണ്ട്. കരമന പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മേലാറന്നൂ‍രിലെ വാടകവീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പാറശാല സ്വദേശിയുടെ അഞ്ചരപവന്‍റെ ആഭരണങ്ങൾ മണ്ണാർക്കാട് ഭാഗത്തെ സ്വർണപണയ സ്ഥാപനത്തിൽ നിന്നും കണ്ടെത്തി.മോഷണക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുട്ടുള്ളവരാണ് പ്രതികൾ. തട്ടിപ്പിനിരയായവർ പരാതിപ്പെടാൻ ധൈര്യം കാട്ടണമെന്ന് പൊലീസ് പറഞ്ഞു.

click me!