
അഹമ്മദാബാദ്: തന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്നാരോപിച്ച് കൗമാരക്കാരിയായ പെണ്‍കുട്ടിയോട് യുവതിയുടെ ക്രൂരത. ഭർത്താവുമായി ബന്ധമില്ലെന്ന് സത്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ കൈ യുവതി തിളച്ച എണ്ണയിൽ മുക്കി. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. രാജ്കോട്ടിലെ ഭഗവതിപര സ്വദേശിയായ രാഹുൽ പർമാറിന്റെ ഭാര്യ സുമനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കിയത്.
കഴിഞ്ഞ ദിവസം സുമം ഭര്‍ത്താവിനെയും പെണ്‍കുട്ടിയെയും കൈയ്യോടെ പിടികൂടി. തുടര്‍ന്ന് ഇരുവരും തമ്മിൽ ബന്ധം ഇല്ലെന്നു തെളിയിക്കാൻ ആവശ്യപ്പെട്ടു. തിളച്ച എണ്ണയിൽ കൈമുക്കി സത്യം ചെയ്യണമെന്നായിരുന്നു സുമത്തിന്റെ ആവശ്യം. തന്റെ ഭര്‍ത്താവിന് അയൽവാസിയായ പതിനേഴുവയസുള്ള പെൺകുട്ടിയുമായി അവിഹിതബന്ധം ഉണ്ടെന്നായിരുന്നു സുമത്തിന്റെ ആരോപണം. എന്നാല്‍ പെണ്‍കുട്ടി ഇതിന് തയ്യാറായില്ല.
ഇതോടെ സുമം ബലം പ്രയോഗിച്ച് പെണ്‍കുട്ടിയുടെ കൈ പിടിച്ച് തിളക്കുന്ന എണ്ണയില്‍ മുക്കുകയായിരുന്നു. തടയാന്‍ ശഅരമിച്ച് സുമത്തിന്റെ ഭര്‍ത്താവ് രാഹുല്‍ പന്മാറിനും പൊള്ളലേറ്റു. സംഭവത്തിന് ശേഷം ഭര്‍ത്താവുമായി സുമം സ്ഥലത്ത് നിന്നും മുങ്ങി. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ രാഹുൽ പർമാറിനെയും ഭാര്യ സുമനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam