
ബീഡ്: പൊതുജനമധ്യത്തിൽ യുവതിയെ നഗ്നയാക്കി നടത്തിച്ച സംഭവത്തിൽ ഒമ്പത്പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരിൽ അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ വാറങ്കൽവാഡി ഗ്രാമത്തിലാണ് സംഭവം. സ്ത്രീയുടെ സഹോദരൻ പ്രതികളുടെ പ്രായപൂർത്തിയാവാത്ത ബന്ധുവുമായി പ്രണയത്തിലായിരുന്നു. പ്രണയികൾക്ക് സഹായം ചെയ്തുകൊടുത്തു എന്നാരോപിച്ചാണ് സ്ത്രീയെ നഗ്നയാക്കിയത്.
സ്ത്രീയുടെ ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഒരു സംഘം ആളുകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് വീട്ടിൽനിന്ന് വലിച്ചിറക്കിക്കൊണ്ടുപോയി പൊതുജനമധ്യത്തില്‍ നഗ്നയാക്കി നടത്തിക്കുകയുമായിരുന്നു. കഴിഞ്ഞ ആഴ്ചയും ഇതേ ബന്ധുക്കൾ സ്ത്രീയെ ഉപദ്രവിക്കുകയും പരസ്യമായി മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു.
തുടർന്ന് വീണ്ടും കഴിഞ്ഞ ദിവസം മൃഗീയമായി നഗ്നയാക്കി നടത്തിക്കുകയായിരുന്നു. സ്ത്രീയുടെ ഭത്തൃമാതാവിനെയും ഇവർ ഉപദ്രവിച്ചു. സ്ത്രീ നിലവിളിച്ചെങ്കിലും ആരും സഹായിക്കാൻ എത്തിയിരുന്നില്ല. പ്രതികളെ പൊലീസ് ശനിയാഴ്ചവരെ കസ്റ്റഡിയിൽ വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam