വീട്ടമ്മയെ ആക്രമിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്യാന്‍ വനിതാകമ്മീഷന്‍ നിര്‍ദ്ദേശം

Web Desk |  
Published : Mar 09, 2018, 11:22 AM ISTUpdated : Jun 08, 2018, 05:48 PM IST
വീട്ടമ്മയെ ആക്രമിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്യാന്‍ വനിതാകമ്മീഷന്‍ നിര്‍ദ്ദേശം

Synopsis

ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്യണം വീട്ടമ്മയെ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സന്ദര്‍ശിക്കും

കൊച്ചി: ആലുവയില്‍ വനിതാദിനത്തില്‍  നിയമവിദ്യാര്‍ത്തിനിയായ വീട്ടമയെ ആക്രമിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്യാന്‍ ആലുവ റൂറല്‍ എസ്പിക്ക് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം. അഞ്ച് രൂപ ചില്ലറ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഡ്രൈവര്‍ വീട്ടമ്മയെ മര്‍ദ്ദിച്ചത്. എന്നാല്‍ വീട്ടമ്മ ആക്രമിച്ചെന്ന് കാണിച്ച് ഓട്ടോ ഡ്രൈവറും ചികിത്സയിലാണ്. ഓട്ടോ ഡ്രൈവര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

യുവതിയുമായി വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി ഫോണില്‍ സംസാരിച്ച് വിവരങ്ങള്‍ ആരാഞ്ഞു. നാളെ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്‍ വീട്ടമ്മയെ സന്ദര്‍ശിക്കും. എറണാകുളം ആലങ്ങാട് സ്വദേശി നീതയ്‌ക്കാണ് ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വച്ച് ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനമേറ്റത്. 

മകളുടെ പ്ലസ് വണ്‍ പ്രവേശനത്തിനായി തൃശൂരില്‍ പോയി മടങ്ങിയ നീത ആലുവയില്‍ ബസിറങ്ങി രണ്ട് കിലോമീറ്റര്‍ അകലെയുള്ള റെയില്‍വെ സ്റ്റേഷനിലേക്ക് ഓട്ടോ വിളിച്ചു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഓട്ടോകൂലിയായി ഡ്രൈവര്‍ 40 രൂപ ആവശ്യപ്പെട്ടു. ചില്ലറയായി 35 രൂപ മാത്രം ഉണ്ടായിരുന്നതിനാല്‍  500 രൂപയുടെ നോട്ടു നല്‍കി. 

തുടര്‍ന്ന് ചില്ലറ മാറ്റാനായി അടുത്ത കലവയിലേക്ക് ഓട്ടോയുമായി പോയ ഡ്രൈവര്‍  ചില്ലറ മാറ്റിയ ശേഷം 450 രൂപ ബാക്കി തന്നു. തനിക്ക് 10 രൂപ കൂടി കിട്ടാനുണ്ടെന്ന് പറഞ്ഞതോടെ ഓട്ടോ ഡ്രൈവര്‍ അസഭ്യവര്‍ഷം ആരംഭിക്കുകയായിരുന്നെന്ന് നീത പറയുന്നു. തുടര്‍ന്ന് റെയില്‍വെ സ്റ്റേഷന്‍റെ എതിര്‍ദിശയിലേക്ക് ഓട്ടോ ഓടിച്ച് പോകാന്‍ ശ്രമിച്ചു. 

നീത ബഹളം വച്ചതോടെ അടുത്തൊരു സ്കൂളിലേക്ക് ഓട്ടോ ഓടിച്ച് കയറ്റി മര്‍ദ്ദിക്കുകയായിരുന്നു. മര്‍‍ദ്ദനത്തില്‍ അവശയായ നീത എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാലംഗങ്ങളുള്ള ആർഎംപി വിട്ടുനിന്നു, ബിജെപിയും യുഡിഎഫും മത്സരിച്ചു; കുന്നംകുളത്ത് മൂന്നാം തവണയും ഭരണം പിടിച്ച് എൽഡിഎഫ്
പോക്സോ കേസില്‍ പ്രതിയായ 23 കാരനും മുത്തശ്ശിയും ഉൾപ്പെടെ മൂന്ന് പേർ തൂങ്ങി മരിച്ച നിലയിൽ, സംഭവം കൂത്തുപറമ്പിൽ