കാമുകി കാമുകന്‍റെ ലൈംഗികാവയവം മുറിച്ചു കളഞ്ഞു

Published : Nov 29, 2017, 01:46 PM ISTUpdated : Oct 04, 2018, 11:41 PM IST
കാമുകി കാമുകന്‍റെ ലൈംഗികാവയവം മുറിച്ചു കളഞ്ഞു

Synopsis

ബ്യൂണസ് ഐറിസ്: പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കാമുകി കാമുകന്‍റെ ലൈംഗികാവയവവും വൃഷ്ണങ്ങളും പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന കത്രികയ്ക്ക് മുറിച്ചു മാറ്റി. 26 കാരിയായ അര്‍ജന്‍റീനയന്‍ യുവതി  ബ്രെന്ദ ബരാട്ടിനിയാണ് കാമുകനും സംഗീതജ്ഞനുമായ സെര്‍ജിയോ ഫെര്‍ണാണ്ടസ് (40) നെ ആക്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അര്‍ജന്‍റീനയിലെ കോര്‍ഡോബ പട്ടണത്തിലാണ് സംഭവം. കാമുകന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആയിരുന്നു ആക്രമണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബരാട്ടിനിയെ പോലീസ് അറസ്റ്റ് ചെയ്തതായും ഇവര്‍ കുറ്റം സമ്മതിച്ചതായും ‘ലോസ് ആന്‍ഡെസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.  ആക്രമണത്തിന് മുന്‍പ് ബരാട്ടിനി കാമുകന്റെ വസതിയില്‍ താമസിച്ചിരുന്നുവെന്ന കാര്യം പോലീസ് വിശ്വക്കുന്നില്ല. പുലര്‍ച്ചെ, ഇയാളുടെ വീട്ടില്‍ കടന്ന ശേഷമാകാം ആക്രമണം നടത്തിയതെന്നും അവര്‍ പറയുന്നു. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം യുവതിയെ തന്ത്രപൂര്‍വ്വം ഇയാള്‍ വീട്ടിലേക്ക് വരുത്തുകയായിരുന്നുവെന്നും യുവതിയുടെ അഭിഭാഷകന്‍ കാര്‍ലോസ് നായി പറഞ്ഞു.  യുവാവിന്റെ ലൈംഗികാവയവങ്ങള്‍ തുന്നിചേര്‍ത്തോ അതോ നീക്കം ചെയ്തോ എന്ന കാര്യം വെളിപ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.

 യുവാവിന്‍റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് പോലീസ് പറയുന്നത്. തന്നെ കെണിയില്‍ പെടുത്തി ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ നടത്തിയ പ്രതിരോധത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും
'മലപ്പുറത്ത് പ്രതിപക്ഷമില്ലെന്നതിൽ അഹങ്കാരം വേണ്ട, ചോദിക്കാനും പറയാനും പാർട്ടിയുണ്ട്'; താക്കീതുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ