
ബ്രിട്ടീഷ്: ശമ്പളക്കാര്യത്തില് നിലനില്‍ക്കുന്ന സ്ത്രീ വിവേചനത്തിനെതിരെ ലോകത്തിന് തന്നെ മാതൃകയായി ബിബിസി. ആണ്‍ - പെണ്‍ വിവേചനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ബിബിസിയുടെ ചൈന ന്യൂസ് എഡിറ്റര്‍ കാരി ഗ്രേസ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഇതേ തുടര്‍ന്ന് ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ബിബിസിയിലെ മുതിര്‍ന്ന ആറു പുരുഷ വാര്‍ത്താ അവതാരകര്‍ തങ്ങളുടെ ശമ്പളം കുറയ്ക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.
1.35 ലക്ഷം പൗണ്ട് (1.2 കോടി രൂപ) വാര്‍ഷിക വരുമാനമുണ്ടായിരുന്ന കാരി ഗ്രേസ് കഴിഞ്ഞ മാസമാണ് ശമ്പള വിവേചനത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചത്. തന്റെ അതേ സ്ഥാനം വഹിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ എഡിറ്റര്‍ ജോണ്‍ സോപല്‍, പശ്ചിമേഷ്യന്‍ എഡിറ്റര്‍ ജെറമി ബോവന്‍ എന്നിവര്‍ക്ക് തന്നേക്കാളും ശമ്പളം കൂടുതല്‍ ലഭിക്കുന്നുണ്ടെന്ന് കാരി ചൂണ്ടിക്കാട്ടി. സോപലിന് 2 - 2.5 ലക്ഷം പൗണ്ടും (1.8 - 2.25 കോടി രൂപ), ബോവന് 1.5-രണ്ട് ലക്ഷം പൗണ്ടും (1.35 - 1.8 കോടി രൂപ) ആണ് വാര്‍ഷിക ശമ്പളമായി ലഭിക്കുന്നത്. ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സമ്മതിച്ചതില്‍ സോപലുമുണ്ട്.
ബി.ബി.സി. റേഡിയോയുടെ പ്രഭാത വാര്‍ത്താ പരിപാടിയുടെ അവതാരകനായ ജോണ്‍ ഹംപ്രിസ് ശമ്പളം കുറയ്ക്കാന്‍ സമ്മതിച്ചവരില്‍പ്പെടും. ആറുലക്ഷം പൗണ്ട് (5.40 കോടി രൂപ) ശമ്പളം വാങ്ങുന്ന ഹംപ്രിസ് ഇത് 2.5-മൂന്നുലക്ഷം പൗണ്ട് (1.8-2.7 കോടി രൂപ) ആക്കാനാണ് സമ്മതിച്ചിരിക്കുന്നത്. നിക്ക് റോബിന്‍സണ്‍, ഹു എഡ്വേര്‍ഡ്സ്, നിക്കി കാംപെല്‍, ജെറമി വൈന്‍ എന്നിവരാണ് മറ്റുള്ളവര്‍. ഏഴ്-7.5 ലക്ഷം പൗണ്ട് (6.3-6.75 കോടി രൂപ) ആണ് വൈനിന്റെ ശമ്പളം. ഒരേ ജോലിചെയ്യുന്നവര്‍ക്ക് ഒരേ ശമ്പളം വേണമെന്ന് പറയുന്ന വനിതാ സഹപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നതായി വൈന്‍ പറഞ്ഞു.
പാര്‍ലമെന്റില്‍നിന്നുള്ള സമ്മര്‍ദത്തെത്തുടര്‍ന്ന് ജൂലായിലാണ് ആദ്യമായി ബി.ബി.സി. ശമ്പളപ്പട്ടിക പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം കൂടുതല്‍ ശമ്പളം വാങ്ങുന്ന 14 പേരില്‍ 12 പേരും പുരുഷന്മാരാണ്. 22 ലക്ഷം പൗണ്ട് (19.8 കോടി രൂപ) ശമ്പളം വാങ്ങുന്ന ക്രിസ് ഇവാന്‍സാണ് പട്ടികയില്‍ ഒന്നാമത്. പട്ടികയില്‍ എട്ടാമതുള്ള ക്ലൗഡിയ വിങ്കിള്‍മാനാണ് ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന വനിത. 4.5 ലക്ഷം പൗണ്ട് (4.05 കോടി രൂപ) ആണ് ക്ലൗഡിയയുടെ ശമ്പളം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam