ഇയര്‍ ഫോണില്‍ പാട്ട് കേട്ട് ഉറങ്ങിയ യുവതി ഷോക്കേറ്റ് മരിച്ചു

Web Desk |  
Published : May 08, 2018, 09:49 AM ISTUpdated : Jun 08, 2018, 05:53 PM IST
ഇയര്‍ ഫോണില്‍ പാട്ട് കേട്ട് ഉറങ്ങിയ യുവതി ഷോക്കേറ്റ് മരിച്ചു

Synopsis

 ചെന്നൈയിലെ കാനത്തൂര്‍ സ്വദേശി ഫാത്തിമ(46) ആണ് ഫോണില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. 

ചെന്നൈ: ചെന്നൈയില്‍ ഇയര്‍ ഫോണില്‍ പാട്ട് കേട്ട് ഉറങ്ങിയ യുവതി ഷോക്കേറ്റ് മരിച്ചു.  ചെന്നൈയിലെ കാനത്തൂര്‍ സ്വദേശിനി ഫാത്തിമ(46) ആണ് ഫോണില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 

അബോധാവസ്ഥയിലായിരുന്ന ഫാത്തിമയെ ഭര്‍ത്താവാണ് കണ്ടത്. ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റ വിവരം അറിഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇയര്‍ ഫോണിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗനമം. അതേസമയം, അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ടൈംസ്  ഓഫ് ഇന്ത്യയാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിനിർണായക നീക്കവുമായി ഇറാൻ, ലോകത്തെയാകെ ബാധിക്കും; 'ഒരൊറ്റ യുഎസ് കപ്പലിനെയും പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിപ്പിക്കില്ല'
'ഈ റോഡ് മുസ്ലീങ്ങൾക്കുള്ളതല്ല'; ദേശീയപാതയിൽ വിദ്വേഷ ചുവരെഴുത്ത്, പരാതിക്ക് പിന്നാലെ കേസെടുത്ത് പൊലീസ്