യുവതിയെ പിടിച്ചുപറിക്കാൻ ശ്രമിച്ചയാളെ ഭർതൃസഹോദരി പിന്തുടർന്ന്​ പിടികൂടി

Published : Dec 28, 2017, 08:47 AM ISTUpdated : Oct 05, 2018, 01:32 AM IST
യുവതിയെ പിടിച്ചുപറിക്കാൻ ശ്രമിച്ചയാളെ ഭർതൃസഹോദരി പിന്തുടർന്ന്​ പിടികൂടി

Synopsis

ദില്ലി: ബൈക്കിലെത്തിയ സംഘം ഒാടിക്കൊണ്ടിരുന്ന ഒാ​ട്ടോയിൽ നിന്ന്​ 28കാരിയായ യുവതിയെ വീഴ്​ത്തി പിടിച്ചുപറിക്കാൻ ശ്രമിച്ചു. പിടിച്ചുപറി ​ശ്രമത്തെ പ്രതിരോധിക്കുന്നതിനിടെ യുവതി പുറത്തേക്ക്​ വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്​തു. സംഘത്തിലെ ഒരാളെ യുവതിയുടെ കൂടെയുണ്ടായിരുന്ന ഭർതൃസഹോദരി പിന്തുടർന്ന്​ പിടിച്ചുവീഴ്​ത്തി.  

കിഴക്കൻ ദില്ലിയിലാണ്​ സംഭവം. പിടിച്ചുപറി സംഘത്തിലെ രണ്ട്​ പേരെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഒരാളെ സംഭവ സ്​ഥലത്ത്​ നിന്ന്​ ത​ന്നെയാണ്​ പിടികൂടിയത്​. 
രുചിക ജാജു എന്ന സ്​ത്രീയാണ്​ ആക്രമണത്തിനിരയായത്​. ഷാഹ്​ദരയിൽ ഭർത്താവ്​ പ​ങ്കെടുത്ത വോളിബാൾ ടൂർണമെന്‍റ്​ കണ്ടുമടങ്ങുന്നതിനിടെയാണ്​ പിടിച്ചുപറി സംഘം യുവതിയെ ലക്ഷ്യമിട്ടത്​. 

പിടിച്ചുപറിക്കിടെ  ബൈക്ക്​ തെന്നി വീണതിനാൽ സംഘത്തിന്​ പെ​ട്ടെന്ന്​ രക്ഷപ്പെടാനായില്ല. രുചിക ഭർതൃസഹോദരിക്കൊപ്പമായിരുന്നു യാത്ര ചെയ്​തിരുന്നത്​. ഭർതൃസഹോദരി പിടിച്ചുപറി സംഘത്തിലെ ഒരാളെ പിന്തുടരുകയും  പിടിച്ചുവീഴ്​ത്തുകയുമായിരുന്നു. മറ്റൊരാളെ പിന്നീട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തു. ഒാ​ട്ടോയാത്രക്കാരായ സ്​ത്രീകളെ കൊള്ളയടിക്കാനുള്ള ശ്രമത്തി​ന്‍റെ ഒടുവിലത്തെ ഇരയാണ്​ രുചിക. ഇൗ വർഷം ഇതെ രീതിയിൽ 12 സ്​ത്രീകൾക്ക്​ മാരകമായി പരിക്കേൽക്കുകയും ചെയ്​തിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉറപ്പിച്ചൊരു നിലപാട് പറയാൻ കോൺഗ്രസ് നേതാക്കൾക്ക് ഭയം? രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് ഉത്തരമില്ല!
വിവാഹം കഴിക്കാൻ മെഡിക്കൽ പരിശോധന നിർബന്ധമാക്കി, 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിലെന്ന് ഒമാൻ