രണ്ടര വയസുകാരന് സീറ്റ് നല്‍കിയില്ല : വിമാനകമ്പനിക്കെതിരെ നിയമനടപടിക്കൊരുങ്ങി മാതാവ്

Published : Jul 26, 2017, 04:16 PM ISTUpdated : Oct 04, 2018, 07:21 PM IST
രണ്ടര വയസുകാരന് സീറ്റ് നല്‍കിയില്ല : വിമാനകമ്പനിക്കെതിരെ നിയമനടപടിക്കൊരുങ്ങി മാതാവ്

Synopsis

രണ്ടര വയസുകാരന് വിമാനത്തില്‍ സീറ്റ് നല്‍കിയില്ലെന്ന് പരാതി. ഹൗസ്റ്റണ്‍ മുതല്‍  ബോസ്റ്റണ്‍ വരെയുള്ള മൂന്ന് മണിക്കൂര്‍ യാത്രയില്‍    രണ്ടുവയസ്സുകാരനായ തന്റെ കുട്ടിയെ ഇവര്‍ക്ക് മടിയില്‍ ഇരുത്തേണ്ടി വന്നുവെന്നാണ് ഷേര്‍ലി യാമൗച്ചി എന്ന അധ്യാപികയുടെ പരാതി. വിമാന കമ്പനിയായ യുനൈറ്റഡ് എയര്‍ലൈന്‍സിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അവര്‍.

രണ്ട് വയസ്സുകഴിഞ്ഞ കുട്ടികള്‍ക്ക് പ്രത്യേകം സീറ്റുണ്ട്. കുട്ടിക്കായ് യാമുച്ചി ടിക്കറ്റ് എടുക്കുകയും ചെയ്തിരുന്നു.  എന്നാല്‍ ഈ സീറ്റില്‍  കുട്ടിയെ ഇരുത്താതെ മറ്റൊരു യാത്രക്കാരനെ ഇരുത്തി. ഇതിനെതിരെ നിയമ യുദ്ധത്തിനൊരുങ്ങുകയാണ് ഇവര്‍.

പ്രശ്‌നം ഫ്‌ളൈറ്റ് അറ്റന്‍ഡേഴ്‌സിനെ അറിയിച്ചെങ്കിലും ഒരു മറുപടിയുമുണ്ടായില്ല, യാത്രയിലുട നീളം കുട്ടിയെ എന്തുകൊണ്ടാണ് മടിയില്‍ വച്ചിരിക്കുന്നതെന്ന് ആരും അന്വേഷിക്കുകയും ചെയ്തില്ല.   എന്നാല്‍ തിരിച്ചുള്ള യാത്രയില്‍ ചില പരിഗണനകള്‍ എയര്‍ലൈന്‍ തന്നിരുന്നു. എന്നാല്‍ ഇവയൊക്കെ ചില കാട്ടിക്കൂട്ടലുകള്‍ മാത്രമായിരുന്നുവെന്ന് ഷേര്‍ളി യാമൗച്ചി പറഞ്ഞു.  യുവതിയോടും  മകനോടും തങ്ങള്‍ മാപ്പുപറഞ്ഞെന്നും , പണം തിരകെ കൊടുത്തെന്നുമാണ് എയര്‍ലൈന്‍ പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്
തമിഴ്നാട്ടിലെ എസ്ഐആര്‍: ഒരു കോടിയോളം വോട്ടർമാരെ നീക്കി, ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ ,കരട് വോട്ടർ പട്ടികയെ സ്വാഗതം ചെയ്ത് ബിജെപിയും എഐഎഡിഎംകെയും