പിഞ്ചുകുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി

Published : Feb 02, 2018, 08:41 PM ISTUpdated : Oct 04, 2018, 05:43 PM IST
പിഞ്ചുകുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി

Synopsis

ഭിവണ്ടി: അമ്മയും കാമുകനും ചേര്‍ന്ന് പിഞ്ചു കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടി. 14 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കാമുകനും അമ്മയും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊന്നത്. മൂംബൈയിലെ ഭിവണ്ടിയലാണ് ഇത്തരത്തിലൊരു ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മ മംമ്ത യാദവ്, കാമുകന്‍ രാകേഷ് പട്ടേല്‍ കാമുകന്‍റെ സുഹൃത്ത് അജിത് പാസ്വാന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. 

കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് പിതാവ് ബിരേന്ദ്ര കുമാര്‍ പോലീല്‍ പരാതിപ്പെടുകയും ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറംലോകം അറിയുന്നതും. മൂന്നു വര്‍ഷം മുന്‍പാണ് മംമ്തയും ബിരേന്ദ്ര കുമാറും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കുഞ്ഞ് ജനിച്ച ശേഷം ഭൂരിഭാഗം സമയവും മംമ്ത വീട്ടില്‍ തന്നെയാണ് ചിലവഴിക്കാറ്. ഇങ്ങനെയിരിക്കെ അയല്‍ക്കാരനായ രാകേഷുമായി അടുത്തു.

ആറുമാസം മുന്‍പ് ഒളിച്ചോടിയ ഇവര്‍ രണ്ടാഴ്ചയ്ക്കു ശേഷം തിരിച്ചു വരികയായിരുന്നു. ഈ സമയം കുഞ്ഞ് പിതാവിനൊപ്പമായിരുന്നു. തങ്ങളുടെ ഭാവിയ്ക്ക് കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് ഇവര്‍ കുഞ്ഞിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു
അങ്കമാലിയിൽ യുവതി വാടകവീട്ടിൽ മരിച്ച നിലയിൽ, മൃതദേഹത്തിന് 4 ദിവസം പഴക്കം, അന്വഷണമാരംഭിച്ച് പൊലീസ്