തുരന്തോ എക്സ്പ്രസില്‍ യുവതിക്ക് നേരെ പീഡനശ്രമം; ആര്‍മി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Web Desk |  
Published : May 27, 2018, 11:55 AM ISTUpdated : Jun 29, 2018, 04:13 PM IST
തുരന്തോ എക്സ്പ്രസില്‍ യുവതിക്ക് നേരെ പീഡനശ്രമം; ആര്‍മി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Synopsis

ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു

ദില്ലി: തുരന്തോ എക്സ്പ്രസില്‍ യുവതിയെ ആര്‍മി ഉദ്യോഗസ്ഥന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി പരാതി. ദില്ലിയില്‍ നിന്ന് രാജസ്ഥാനിലേക്ക് പോകുന്ന  തുരന്തോയിലാണ് സംഭവം. സ്ത്രീയുടെ പരാതിയില്‍ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം. ആര്‍മി ഉദ്യോഗസ്ഥനും സുഹൃത്തുക്കളും മദ്യപിച്ചിരുന്നതായും തുടര്‍ന്ന് സ്വയരക്ഷാര്‍ത്ഥം ട്രെയിനിലെ ശുചിമുറിയില്‍ കയറി ഒളിക്കുകയായിരുന്നെന്നും യുവതി പറഞ്ഞതായി പൊലീസ് പറഞ്ഞു.  ട്രെയിന്‍ ദില്ലിയില്‍ എത്തിയതിന് ശേഷം യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭൂപേൻ ബോറ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തം; ഫോണിൽ ചർച്ച നടത്തിയെന്ന് ആവർത്തിച്ച് ഹിമന്ത ബിശ്വ ശർമ
'ചെയ്യുന്നതും പറയുന്നതും വേറെ, നിങ്ങളാ കസേര അർഹിക്കുന്നില്ല'; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് നവ്ജ്യോത് കൗർ സിദ്ദു