'വിമാനം ജസ്റ്റ് മിസ്' ബോറടി മാറ്റാന്‍ എയര്‍പോര്‍ട്ടില്‍ യുവതിയുടെ കിടിലന്‍ ഡാന്‍സ്, വീഡിയോ

siniya CV |  
Published : Sep 28, 2017, 03:33 PM ISTUpdated : Oct 04, 2018, 11:16 PM IST
'വിമാനം ജസ്റ്റ് മിസ്' ബോറടി മാറ്റാന്‍ എയര്‍പോര്‍ട്ടില്‍ യുവതിയുടെ കിടിലന്‍ ഡാന്‍സ്, വീഡിയോ

Synopsis

നമുക്ക് പോകേണ്ടിയിരുന്ന ഫ്ലൈറ്റ് ജസ്റ്റ് മിസ് ആയാല്‍ എന്തുചെയ്യും. ഒന്നെങ്കില്‍ അടുത്ത ഫ്ലൈറ്റ്, അല്ലെങ്കില്‍ മറ്റെന്തെങ്കിലും വഴി. അതുമല്ലെങ്കിലോ?  എന്നാല്‍  ഫ്ലൈറ്റ്  മിസ് ആയതിനാല്‍ ഒരു യുവതി ചെയ്ത കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. യുവതി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഫ്ലൈറ്റ് ജസ്റ്റ് മിസായി. അടുത്തത് പിറ്റേദിവസം ദിവസം രാവിലെയാണ് അടുത്ത  ഫ്ലൈറ്റ്.

ഇങ്ങനെ എന്തു ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് യുവതിക്ക് ഒരു ഐഡിയ തോന്നുന്നത്. രാത്രി മുഴുവന്‍ ഡാന്‍സ് ചെയ്യുകയെന്നത്. മസൂജി ഷാര്‍ലറ്റ് ഡഗ്ലസ് എന്ന യുവതിയാണ്  വിമാനത്താവളത്തില്‍ ഡാന്‍സ് ചെയ്ത് ബോറടി മാറ്റിയത്. അമേരിക്കയിലെ നോര്‍ത്ത് കരോളിന വിമാനത്താവളത്തിലാണ് സംഭവം.

 കാത്തിരിപ്പിന്‍റെ വിരസസതയും ഒഴിവാക്കുകയും കൂടെയുള്ളവര്‍ക്ക് നേരംപോക്കുമാകുമെന്ന് മസൂജി തന്നെ പറയുന്നു. വിമാനത്താവളത്തിലെ ജീവനക്കാരും യാത്രക്കാരുമെല്ലാം മസൂജിക്കൊപ്പം നൃത്തം ചെയ്യാന്‍ ചേര്‍ന്നു. ഈ വീഡിയോ യൂ ട്യൂബിലുമെത്തി. അതോടെ മസൂജിയും ഡാന്‍സും വൈറലായി. എന്നാല്‍ ഇവര്‍ക്ക് ഭ്രാന്താണോ എന്ന ചോദ്യവുമായി നിരവധി പേരും സോഷ്യല്‍മീഡിയയില്‍ എത്തിയിട്ടുണ്ട്.  

 

 ഡാന്‍സ് വീഡിയോ കാണം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്