2 മക്കളുമായി യുവതി കിണറ്റിൽ ചാടിയ സംഭവം: 6 വയസുകാരൻ മരിച്ചു, സംഭവം നടന്നത് കണ്ണൂർ ശ്രീസ്ഥയിൽ ജൂലൈ 25 ന്

Published : Aug 10, 2025, 09:48 AM IST
kannur child death

Synopsis

കണ്ണൂർ ശ്രീസ്ഥയിൽ മക്കളുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന മൂത്ത കുട്ടി മരിച്ചു.

കണ്ണൂർ: കണ്ണൂർ ശ്രീസ്ഥയിൽ മക്കളുമായി യുവതി കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന മൂത്ത കുട്ടി മരിച്ചു. ധനേഷ്-ധനജ ദമ്പതികളുടെ ആറ് വയസുകാരൻ മകൻ ധ്യാൻ കൃഷ്ണയാണ് മരിച്ചത്. പരിയാരം ആശുപത്രിയിൽ‌ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. ജൂലായ് 25 നായിരുന്നു ധനജ രണ്ട് കുട്ടികളുമായി കിണറിലേക്ക് ചാടിയത്. സംഭവത്തിൽ ഭർതൃമാതാവ് ശ്യാമളയുടെ പേരിൽ പരിയാരം പോലീസ് കേസെടുത്തിരുന്നു. അമ്മയും 4 വയസുകാരിയും അപകട നില തരണം ചെയ്തിരുന്നു.

ഭർത്താവിന്റെ വീട്ടുകാരുമായി ഉണ്ടായ തർക്കത്തെ തുടർന്ന് യുവതി ആറും നാലും വയസുള്ള കുട്ടികളുമായി കിണറ്റിൽ ചാടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് മൂന്നു പേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്. പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആറു വയസ്സുകാരന്റെ നില ​ഗുരുതരമായിരുന്നു. നാലു വയസ്സുകാരിയും യുവതിയും നിരീക്ഷണത്തിൽ തുടരുകയായിരുന്നു. ഭർതൃ മാതാവിനെതിരെ രണ്ട് മാസം മുമ്പാണ് യുവതി പരിയാരം പൊലീസിൽ പരാതി നൽകിയിരുന്നു. ഭർതൃമാതാവിന്റെ പേരിൽ പൊലീസ് കേസെടുത്തിരുന്നു.

 

 

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
ദേശീയ പാത തകര്‍ച്ച: കേരളത്തിലെ മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓ‍ഡിറ്റ് ന‌‌ടത്തുമെന്ന് ദേശീയപാത അതോറിറ്റി