അന്യജാതിക്കാരെ വിവാഹം കഴിച്ചതിന്റെ പേരില്‍ നാട്ടുകാര്‍ സഹായിച്ചില്ല; യുവതി കാട്ടില്‍ പ്രസവിച്ചു

By Web DeskFirst Published Aug 23, 2017, 9:14 PM IST
Highlights

അന്യജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ ഗ്രാമവാസികൾ സഹായിക്കാന്‍ തയ്യാറാകാതിരുന്ന യുവതി കാട്ടിൽ പ്രസവിച്ചു. ഒഡീഷയിലെ ഡലപാട്ടിഗുഡയിലാണ് സംഭവം. ഇരട്ടകുട്ടികളെ പ്രസവിച്ച യുവതിയെ പിന്നീട് ആശാ വർക്കർമാർ ആശുപത്രിയിലെത്തിച്ചു.
 
ഒഡിഷയിലെ ഡലപാട്ടിഗുഡയിലെ ട്രാക്ടർ ഡ്രൈവറായ ട്രിലോചൻ പുജാരിയുടെ ഭാര്യ ഗോരിക്കാണ് ഈ ദുരനുഭവമുണ്ടായത്. അന്യജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരിലാണ് പ്രസവവേദനയോടെ സഹായമഭ്യർഥിച്ച യുവതിയോട് സ്വന്തം നാട്ടുകാർ മുഖം തിരിച്ചത്. ആശുപത്രിയിലെത്തിക്കാന്‍ ആരും സഹായിക്കാൻ തയാറാകാതിരുന്നതോടെ പെരുവഴിയിലായി. തുടർന്ന് സമീപത്തെ കാട്ടിൽവച്ച് ഗോരിക്ക് പ്രസവിക്കേണ്ടിയും വന്നു. ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ച ഗോരിക്ക് ഭർത്താവാണ് പ്രാഥമിക പരിചരണം നൽകിയത്. പ്രസവ ശേഷം ഇതുവഴി കടന്നുവന്ന ചിലര്‍ സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. തുടർന്ന് ആംബുലൻസെത്തി ഗോരിയെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.അമ്മയും കുഞ്ഞുങ്ങളും അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രണയവിവാഹം കഴിച്ചതിന് നാട്ടുകാർ ഊരു വിലക്കിയതിനാലാണ് ഇരുവരും  ഡലപാട്ടിഗുഡയിലെത്തിയത്.

click me!