വൈദികര്‍ക്കെതിരായ ബലാത്സംഗക്കേസ്; വീട്ടമ്മയുടെ രഹസ്യമൊഴിയെടുക്കുന്നു

Web Desk |  
Published : Jul 03, 2018, 06:17 PM ISTUpdated : Oct 02, 2018, 06:47 AM IST
വൈദികര്‍ക്കെതിരായ ബലാത്സംഗക്കേസ്; വീട്ടമ്മയുടെ രഹസ്യമൊഴിയെടുക്കുന്നു

Synopsis

തിരുവല്ല മജിസ്ട്രേറ്റാണ് വീട്ടമ്മയുടെ മൊഴിയെടുക്കുന്നത്

പത്തനംതിട്ട: കുമ്പസാര രഹസ്യം മറയാക്കി ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു. തിരുവല്ല മജിസ്ട്രേറ്റാണ് വീട്ടമ്മയുടെ മൊഴിയെടുക്കുന്നത്. രഹസ്യമൊഴിയെടുത്ത ശേഷമാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുക. 

തിരുവല്ല കോടതിയിൽ ഇന്നലെ ക്രൈംബ്രാഞ്ച് എഫ്ഐആർ സമർപ്പിച്ചെന്നാണ് സൂചന. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നാലു വൈദികർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. വൈദികര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിയില്‍ അറസ്റ്റ് തടയാനും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനും കോടതി തയ്യാറായില്ല. ഇത് ഒരു സാധാരണ കേസായി തന്നെയാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. 

വീട്ടമ്മയുടെ പരാതിയില്‍ നാല് വൈദികര്‍ക്കെതിരായണ് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്ന ബലാത്സംഗമെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ച് വൈദികര്‍ക്കെതിരയാണ് പീഡന ആരോപണം ഉയര്‍ന്നത്. പക്ഷേ വീട്ടമ്മ മൊഴി നല്‍കിയത് ഫാ.ജെയ്‌സ് കെ.ജോര്‍ജ്ജ്, ഫാ. എബ്രാഹം വര്‍ഗ്ഗീസ്, ഫാ.ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമായിരുന്നു.  പ്രായപൂര്‍ത്തിയാകും മുമ്പും ഒരു വൈദികന്‍ പീഡിപ്പിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം വീട്ടമ്മ മൊഴി നല്‍കിയിരുന്നു. പ്രായപൂർത്തിയാകുന്നതിന് മുൻപും ഒരു വൈദികൻ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് വീട്ടമ്മ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.​


ഇടവക വികാരിയായിരുന്ന എബ്രാഹം വർഗീസ് 16 വയസ്സുമുതൽ തന്നെ പീഡിപ്പിച്ചിരുന്നു. ഇക്കാര്യം വിവാഹ ശേഷം ഫാ.ജോബ് മാത്യുവിനോട് കുമ്പസാരിച്ചു. ഇതിന് ശേഷം ഇക്കാര്യം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി പലവട്ടം ജോബ് മാത്യു പീഡിപ്പിച്ചു. ഒപ്പം പഠിച്ച ഫാദര്‍ ജോണ്‍സണ്‍ വി.മാത്യുവിനോട് വൈദികരുടെ ചൂഷണം തുറന്ന് പറഞ്ഞതായി സ്ത്രീ മൊഴി നൽകി. ഇതോടെ ഇവരുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷിണിപ്പെടുത്തി ഫാ.ജോണ്‍സണ്‍ വി.മാത്യുവും പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ചിന്‍‌റെ റിപ്പോർട്ടിൽ പറയുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്