പുറം വേദനയ്ക്ക് ചികിത്സ തേടിയ രോ​ഗിയുടെ വൃക്കയിൽ കണ്ടെത്തിയത് 3000 കല്ലുകൾ

First Published Jul 26, 2018, 3:51 PM IST
Highlights
  • രോ​ഗിയുടെ വൃക്കയിൽ കണ്ടെത്തിയത് 3000 കല്ലുകൾ

ചൈന: പുറം വേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ 56 വയസ്സുകാരിയുടെ വൃക്കയിൽ കണ്ടെത്തിയത് 3000 കല്ലുകൾ. ചൈനയിലെ ജിയാൻഗ്സു പ്രവിശ്യയിലെ ഷാൻജോയിലുള്ള വുജിൻ ആശുപത്രിയിലാണ് സംഭവം.  തുടർച്ചയായ പുറം വേദനയും പനിയും പിടിപ്പെട്ട് ചികിത്സ തേടി ആശുപത്രിയിലെത്തിയ ഷാങ്ഗീനിസ്റ്റ് എന്ന സ്ത്രീയുടെ വലതേ വൃക്കയിൽനിന്നുമാണ് 3000തോളം കല്ലുകൾ കണ്ടെത്തിയത്. 

വിദ​ഗ്ധ പരിശോധനയ്ക്കുശേഷം ശസ്ത്രക്രിയയിലൂടെ വൃക്കയിൽനിന്നും കല്ലുകൾ നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം ഒരു മണിക്കൂർ‌ സമയമെടുത്താണ് വൃക്കയിൽനിന്നും മാറ്റിയ കല്ലുകൾ എണ്ണി തിട്ടപ്പെടുത്തിയത്. അതേസമയം വൃക്കയിൽനിന്നും ഇത്രയുമധികം കല്ലുകൾ കണ്ട് ഒരുപോലെ ഞെട്ടിയിരിക്കുകയാണ് ഡോക്ടർമാരും ആശുപത്രി അധികൃതരും.

വൃക്കയിൽനിന്നും ഏറ്റവും കൂടുതൽ കല്ലുകൾ  നീക്കം ചെയ്ത് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത് മഹാരാഷ്ട്രയിലെ ധനാരാജ് വാഡിൽ സ്വദേശിയാണ്. 1,72,155 കല്ലുകളാണ് ഇയാളുടെ വൃക്കയിൽനിന്നും നീക്കം ചെയ്തത്. 

click me!