പൊലീസ് പരിശോധന വെട്ടിക്കാന്‍ തെറ്റായ ദിശയില്‍ വാഹനം ഓടിച്ചു, തെറ്റ് ചൂണ്ടിക്കാണിച്ച പൊലീസുകാരനെ കയ്യേറ്റം ചെയ്ത് യുവതി

Web Desk |  
Published : Apr 18, 2018, 11:09 AM ISTUpdated : Jun 08, 2018, 05:42 PM IST
പൊലീസ് പരിശോധന വെട്ടിക്കാന്‍ തെറ്റായ ദിശയില്‍ വാഹനം ഓടിച്ചു, തെറ്റ് ചൂണ്ടിക്കാണിച്ച പൊലീസുകാരനെ കയ്യേറ്റം ചെയ്ത് യുവതി

Synopsis

പൊലീസ് പരിശോധന വെട്ടിക്കാന്‍ തെറ്റായ ദിശയില്‍ വാഹനം ഓടിച്ചു, തെറ്റ് ചൂണ്ടിക്കാണിച്ച പൊലീസുകാരനെ കയ്യേറ്റം ചെയ്ത് യുവതി

ഹൈദരാബാദ്: ഹെല്‍മറ്റ് വയ്ക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരനെ കയ്യേറ്റം ചെയ്ത് യുവതി. ഹൈദരാബാദിലെ മൂസാറാം ബാഗിലാണ് സംഭവം. സ്കൂട്ടറില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്നു വനിത. ഹെല്‍മറ്റ് പരിശോധന ഒഴിവാക്കാന്‍ തെറ്റായ ദിശയില്‍ വാഹനം എടുത്തത് ഹോം ഗാര്‍ഡ് ചൂണ്ടിക്കാണിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. 

സ്കൂട്ടര്‍ തെറ്റായ ദിശയില്‍ പോകുന്നുവെന്ന് ചൂണ്ടിക്കാണിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഫൈന്‍ ചുമത്തുമെന്ന് പറഞ്ഞതോടെ പിന്‍ സീറ്റിലിരുന്ന യുവതി താഴെയിറങ്ങിപൊട്ടിത്തെറിക്കുകയായിരുന്നു. സയിദ സറീന എന്ന യുവതിയാണ് പൊലീസിനോട് പൊട്ടിത്തെറിച്ചതും വണ്ടി സൈഡില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ പൊലീസുകാരന് നേരെ വണ്ടി ഓടിക്കാനും ഇവര്‍ ശ്രമിച്ചു.

സ്കൂട്ടറിന്റെ താക്കോല്‍ പൊലീസ് വാങ്ങിയതോടെ അസഭ്യവര്‍ഷവും തുടങ്ങി. പ്രശ്ന കണ്ട് ആളുകള്‍ ചുറ്റും കൂടുകയും യുവതിയെ ശാന്തയാക്കാനും ശ്രമിച്ചതോടെ സറീന വീണ്ടും പ്രകോപിതയായി. പൊലീസുകാരനെ തള്ളി മാറ്റിയ ഇവര്‍ വാഹനം മുന്നോട്ട് എടുത്ത് പൊകാന്‍ ശ്രമിച്ചു. ഏറെ നേരത്തെ കലഹത്തിന് ശേഷം പൊലീസുകാരനോട് മാപ്പ് പറഞ്ഞ് യുവതി തടിയൂരി. സമീപത്ത് നിന്ന ചെറുപ്പക്കാര്‍ മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. 

 

 

 

 

 

 

 

 

 

 

 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇഡിക്കും സിഎംആർഎല്ലിനും നിർണായക ദിനം; മാസപ്പടി കേസിൽ സിഎംആർഎൽ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
അച്ഛന്‍റെ പേരില്ലാത്ത ജനന സർട്ടിഫിക്കറ്റുമായി 14 വർഷം, ലിവിങ് ടുഗെദർ കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടിക്ക് ഹൈക്കോടതിയിൽ അനുകൂല വിധി