
മുംബൈ: ക്യാപ്റ്റന്‍ അനുപമ കോലിയുടെ മനസാന്നിധ്യം രക്ഷിച്ചത് 261 യാത്രക്കാരെ. കഴിഞ്ഞ ദിവസം തലനാരിഴയ്ക്ക് ഒഴിവായ വിമാന അപകടത്തില്‍ നിര്‍ണായകമായത് എയര്‍ ഇന്ത്യയുടെ വനിതാ പൈലറ്റിന്റെ നിര്‍ണായക ഇടപെടല്‍. കോക്പിറ്റിലേയ്ക്ക് ലഭിച്ച നിര്‍ദേശങ്ങളിലുണ്ടായ ആശയക്കുഴപ്പം മൂലം എയര്‍ വിസ്താര വിമാനവും എയര്‍ ഇന്ത്യ വിമാനവും അപകടകരമായ രീതിയില്‍ നേര്‍ക്കുനേര്‍ വന്നിരുന്നു.
മുംബൈയില്‍ നിന്ന് ഭോപ്പാലിലേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനവും ദില്ലിയില്‍ നിന്ന് പൂനെയിലേയ്ക്ക് പുറപ്പെട്ട എയര്‍ വിസ്താര വിമാനവുമാണ് നേര്‍ക്കു നേര്‍ വന്നത്. ഏതാനും സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ഒരു കൂട്ടിയിടി ഒഴിവായത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗവും കോക്പിറ്റിലേയ്ക്ക് നല്‍കിയ സന്ദേശത്തിലെ ആശയക്കുഴപ്പത്തെ തുടര്‍ന്ന് എയര്‍ വിസ്താരയുടെ വിമാനം പെട്ടന്ന് സഞ്ചരിക്കുന്നതിന്റെ ഉയരം കുറച്ചതായിരുന്നു അപകടകരമായ രീതിയില്‍ നേര്‍ക്കുനേര്‍ വന്നത്.
എയര്‍ ഇന്ത്യയില്‍ 20 വര്‍ഷത്തോളം ജോലി ചെയ്തിട്ടുള്ള പൈലറ്റാണ് ക്യാപ്റ്റന്‍ അനുപമ കോലി. ഇടത്ത് വശത്ത് നിന്ന് തന്റെ പാതയിലേയ്ക്ക് അതിവേഗം എത്തിയ എയര്‍ വിസ്താരയെ കണ്ട് മനസാന്നിധ്യം കൈവിടാതെ അനുപമ വലത് വശത്തേയ്ക്ക് ഉയര്‍ത്തിയതോടെയാണ് വന്‍ ദുരന്തം ഒഴിവായത്. 100 അടി വരെ അടുത്തെത്തിയ ശേഷമാണ് വിമാനങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അടുത്തകാലത്ത് ആകാശത്ത് നേരിട്ട ഏറ്റവും വലിയ അപകട സാധ്യതയായിരുന്നു ഇതെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam