ആംബുലന്‍സ് കിട്ടിയില്ല; മകളുടെ മൃതദേഹവുമായി ഒരു രാത്രി മുഴുവന്‍ യുവതി ആശുപത്രിയുടെ മുറ്റത്തിരുന്നു

Published : Sep 05, 2016, 05:36 PM ISTUpdated : Oct 05, 2018, 03:19 AM IST
ആംബുലന്‍സ് കിട്ടിയില്ല; മകളുടെ മൃതദേഹവുമായി ഒരു രാത്രി മുഴുവന്‍ യുവതി ആശുപത്രിയുടെ മുറ്റത്തിരുന്നു

Synopsis

ഇംറാന എന്ന യുവതിയാണ് പനി ബാധിച്ച് മരിച്ച ഒന്നര വയസ്സുള്ള മകളുടെ മൃതദേഹവുമായി ആശുപത്രിക്ക് പുറത്ത് ഒരു രാത്രി കഴിച്ചുകൂട്ടിയത്. മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകുന്നതിനായി ആബുലന്‍സ് ചോദിച്ചപ്പോള്‍ ജില്ലക്ക് പുറത്തേക്ക് പോകാന്‍ അനുവാദമില്ലെന്നും പണം കൊടുത്താല്‍ പോകാമെന്നുമായിരുന്നു മറുപടി. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ആബുലന്‍സ് സൗകര്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് അവിടെ ചെന്നപ്പോഴും അവസ്ഥ പഴയത് തന്നെയായിരുന്നു. പിറ്റേന്ന് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാ‍ര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മീററ്റ് ജില്ലാ മജിസ്‌ട്രേട്ട് ജഗത്‌രാജ് ത്രിപാഠി അറിയിച്ചു. ഒഡീഷയില്‍ മകളുടെ മൃതദേഹവുമായി അച്ഛനെ ആംബുലന്‍സ് ഡ്രൈവ‍ര്‍ ഇറക്കിവിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏഴ് രാജ്യങ്ങളുമായി ചർച്ച നടത്തി ട്രംപ്; അന്താരാഷ്ട്ര നാവിക സഖ്യം രൂപീകരിക്കാൻ അമേരിക്ക, കപ്പലുകളുടെ സുരക്ഷയ്ക്ക് കൂട്ടായ നീക്കത്തിന് പദ്ധതി
'തൃശൂർ സീറ്റ് ക്രൈസ്തവർക്ക് കാശിനുവേണ്ടി വിറ്റു, കോൺഗ്രസിൽ സീറ്റ് കച്ചവടം'; സേവ് കോൺഗ്രസിൻ്റെ പേരിൽ വ്യാപക പോസ്റ്ററുകൾ