രണ്ട് ദിവസം പ്രായമായ കുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചു

Published : Mar 09, 2017, 08:44 AM ISTUpdated : Oct 04, 2018, 07:31 PM IST
രണ്ട് ദിവസം പ്രായമായ കുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചു

Synopsis

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും രണ്ട് ദിവസം പ്രയമായ കുട്ടിയെ
കാണാതായതായി പരാതി. ഇന്ന് രാവിലെയാണ് കുട്ടിയെ കാണാതായത്. പൊലീസും ആശുപത്രി അധികൃതരും ചേര്‍ന്ന് കുട്ടികളെ കണ്ടെത്താന്‍ പരിശോധന നടത്തുകയാണിപ്പോള്‍.

രാവിലെ 11.10ഓടെയായിരുന്നു സംഭവം. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിന്റെ അമ്മയെ പോസ്റ്റ് ഓപറേറ്റീവ് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഈ സമയത്ത് അച്ഛന്റെ കൈയ്യില്‍ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഓട്ടോറിക്ഷയിലെത്തിയ കറുത്ത് മെലിഞ്ഞ ഒരു സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇവര്‍ ചുരിദാര്‍ ധരിച്ചാണ് ആശുപത്രിയിലെത്തിയത്. പത്തനംതിട്ടക്ക് സമീപം തെക്കേമല വരെ ഇവര്‍ ഓട്ടോറിക്ഷയില്‍ പോയെന്നും അവിടെ നിന്ന് ഒരു ബസില്‍ കയറി പോവുകയായിരുന്നെന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലാകെ പൊലീസ് വ്യാപക തെരച്ചിലും വാഹന പരിശോധനയും ആരംഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും റെയില്‍വെ സ്റ്റേഷനുകളിലും പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കഴക്കൂട്ടത്ത് പോര് ശക്തം; കേരളത്തിൽ ബിജെപി നിർണായക ശക്തിയാകുമെന്ന് വി മുരളീധരൻ, വിജയ പ്രതീക്ഷയെന്ന് ശരത്ചന്ദ്ര പ്രസാദ്
ബീഹാറിലെ വിഷ മദ്യ ദുരന്തം: മരണം അഞ്ചായി; ഒമ്പത് പേർ ചികിത്സയിൽ, മൂന്ന് പേരുടെ നില ​ഗുരുതരം