
സ്ത്രീകളുടെ സ്വകാര്യതയും സുരക്ഷിതത്വവും പരിഗണിച്ചു കൊണ്ടാണ് വനിതാ പാര്‍ക്കുകള്‍ അനുവദിക്കാന്‍ ജിദ്ദാ നഗരസഭ തീരുമാനിച്ചത്. തുടക്കത്തില്‍ രണ്ടു പാര്‍ക്കുകള്‍ തുറന്നു കൊടുക്കുമെന്ന് നഗരസഭ അറിയിച്ചു. സിത്തീന്‍ റോഡിലുള്ള ഗ്ലോബ് റൗണ്ടബൗട്ടിന് സമീപത്തും പ്രിന്‍സ് ഫവാസ് ഏരിയയിലുമാണ് പാര്‍ക്കുകള്‍ വരുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ പാര്‍ക്കുകള്‍ തുറന്നു കൊടുക്കും. സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന ഈ പാര്‍ക്കുകളില്‍ നടക്കാനും, വ്യായാമത്തിനുമുള്ള സൗകര്യം ഉണ്ടാകും. ഇതിന്റെ സ്വീകാര്യതക്കനുസരിച്ചു മറ്റു ഭാഗങ്ങളിലും വനിതാ പാര്‍ക്കുകള്‍ തുറക്കാനാണ് നീക്കം. നഗരത്തിന്റെ പല ഭാഗത്തും നിരവധി പാര്‍ക്കുകള്‍ നിലവിലുണ്ടെങ്കിലും അവയെല്ലാം പുരുഷന്മാര്‍ക്ക് കൂടി പ്രവേശനം ഉള്ളവയാണ്. പത്ത് പുതിയ നടപ്പാതകളുടെ പണി നഗരത്തില്‍ പുരോഗമിക്കുകയാണെന്നും നഗരസഭ അറിയിച്ചു. അല്‍ സാമിര്‍, അല്‍ നഖീല്‍, അല്‍ സഫ, പ്രിന്‍സ് ഫവാസ് തുടങ്ങിയ ഭാഗങ്ങളില്‍ പുതിയ നടപ്പാതകളുടെ പണി അന്തിമ ഘട്ടത്തിലാണ്. ഒന്നര മുതല്‍ നാലര കിലോമീറ്റര്‍ വരെ നീളവും പത്ത് മുതല്‍ മുപ്പത്തിരണ്ട് മീറ്റര്‍ വരെ വീതിയുമാണ് ഈ പാതകള്‍ക്കുള്ളത്. പബ്ലിക് പാര്‍ക്കുകളില്‍ വ്യായാമം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇതിനുള്ള സൗകര്യം വര്‍ധിപ്പിക്കാന്‍ നഗരസഭ തീരുമാനിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam