പുതുക്കിയ ടാപ്പിംഗ് സംവിധാനം;  മലങ്കര റബ്ബര്‍ എസ്റ്റേറ്റിലെ തൊഴിലാളി സമരം 24 ദിവസം

Web Desk |  
Published : Apr 13, 2018, 05:34 PM ISTUpdated : Jun 08, 2018, 05:45 PM IST
പുതുക്കിയ ടാപ്പിംഗ് സംവിധാനം;  മലങ്കര റബ്ബര്‍ എസ്റ്റേറ്റിലെ തൊഴിലാളി സമരം 24 ദിവസം

Synopsis

400 മരങ്ങള്‍ വീതമുള്ള നാല് ബ്ലോക്കുകളായി തിരിച്ചായിരുന്നു മുമ്പ് എസ്റ്റേറ്റില്‍ ടാപ്പിംഗ് നടത്തിയിരുന്നത്.

ഇടുക്കി: റബ്ബര്‍ ടാപ്പിംഗില്‍ ഏര്‍പ്പെടുത്തിയ പുതിയ പരിഷ്‌ക്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മലങ്കര റബ്ബര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ 24 ദിവസമായി സമരത്തില്‍. 400 മരങ്ങള്‍ വീതമുള്ള നാല് ബ്ലോക്കുകളായി തിരിച്ചായിരുന്നു മുമ്പ് എസ്റ്റേറ്റില്‍ ടാപ്പിംഗ് നടത്തിയിരുന്നത്. ഇത് അഞ്ച് ബ്ലോക്കുകളായി ഉയര്‍ത്തിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇങ്ങനെ വന്നാല്‍ 22 തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് തൊഴിലാളി യൂണിയനുകളുടെ വാദം. 

86 ടാപ്പിംഗ് തൊഴിലാളികളാണ് മലങ്കര എസ്റ്റേറ്റിലുള്ളത്. യൂണിയനുകള്‍ ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. പല തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് സംയുക്ത തൊഴിലാളി യൂണിയന്‍ സമരം തുടങ്ങയത്. മൂന്നാഴ്ച കഴിഞ്ഞിട്ടും തീരുമാനമാകാതെ വന്നതോടെ തൊഴിലാളികള്‍ തൊടുപുഴ-ഇടുക്കി റോഡ് ഉപരോധിച്ചു.

റബ്ബറിന്റെ വിലയിടിവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ റബ്ബര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ടാപ്പ് ചെയ്യേണ്ട ബ്ലോക്കുകളുടെ എണ്ണം കൂട്ടിയതെന്ന് എസ്റ്റേറ്റ് ഉടമകള്‍ പറയുന്നു. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോള്‍ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന യൂണിയനുകളുടെ വാദം അടിസ്ഥന രഹിതമാണെന്നും മലങ്കര എസ്റ്റേറ്റ് മാനേജര്‍ റോയ് ജോണ്‍ അവകാശപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് വീണ്ടും ചര്‍ച്ച നടത്തുമെന്ന് ലേബര്‍ ഓഫീസര്‍് അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫോര്‍ട്ട് കൊച്ചിയിൽ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ, അട്ടിമറി സാധ്യത ഒഴിവാക്കാൻ മുൻകരുതലെടുക്കുമെന്ന് പൊലീസ്
മറ്റത്തൂരിലെ കൂറുമാറ്റം; '10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും, ഇത് ചിന്തിക്കാനുള്ള സമയം', മുന്നറിയിപ്പ് നൽകി ജോസഫ് ടാജറ്റ്