കുവൈത്ത് തൊഴില്‍ വകുപ്പ് ഓഫീസുകളുടെ പ്രവൃത്തിസമയം വര്‍ദ്ധിപ്പിച്ചേക്കും

By Web DeskFirst Published Aug 12, 2016, 8:27 PM IST
Highlights

നിലവില്‍ ഔദ്യോഗികസമയം രാവിലെ ഏഴുമുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് തൊഴില്‍ വകുപ്പ് ഓഫീസുകളിലെ പ്രവര്‍ത്തന സമയം. ഇത് ഉച്ചയക്ക് മൂന്ന് വരെ നീട്ടാനാണ് നീക്കം. ഇതിനുപുറമെ ആവശ്യമെങ്കില്‍ അതത് വകുപ്പുകളില്‍ സായാഹ്ന ജോലി ഏര്‍പ്പെടുത്താനും അനുമതി നല്‍കിയിട്ടുണ്ട്. വകുപ്പ് മേധാവികള്‍ക്കാണ് ഇതിന്റെ ചുമതല. വൈകുന്നേരങ്ങളില്‍ ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിച്ച് പിറ്റേന്ന് ഇടപാടുകള്‍ പൂര്‍ത്തീകരിച്ചുകൊടുക്കും. വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട വിസമാറ്റം, വിസ പുതുക്കല്‍, തൊഴില്‍ പെര്‍മിറ്റ് പോലുള്ള നടപടികള്‍ക്കായി നൂറുകണക്കിന് പേരാണ് ദിവസവും ഓഫീസുകളിലെത്തുന്നത്.  ഇടപാടുകാരുടെ ബാഹുല്യത്തോടൊപ്പം കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍ ഇടക്കിടെയുണ്ടാകുന്ന സാങ്കേതിക തകരാറുകള്‍ മൂലവും, ആയിരക്കണക്കിന് അപേക്ഷകള്‍ തീര്‍പ്പാവാതെ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമെരു തീരുമാനത്തിലെത്തിയത്.

click me!