
റഷ്യ: ലോകകപ്പില്‍ പ്രീ ക്വാർട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ മുന്‍ ചാംപ്യന്മാതരായ അർജന്‍റീന, ഫ്രാന്സിനെ നേരിടും. രാത്രി 7:30നാണ് പ്രീ ക്വാര്ട്രാറിലെ സൂപ്പര്‍ പോരാട്ടം. ഇന്നത്തെ മത്സരം പ്രീ ക്വാർട്ടറിലെ ഫൈനലെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അർജന്‍റീന, ഫ്രാന്‍സ് പോരാട്ടത്തെ ഫുട്ബോള്‍ ലോകം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഗ്രീസ്മാന്‍, പോഗ്ബ, എംബാപ്പെ. സൂപ്പര്‍ താരങ്ങള്‍ ഏറെയണ് ഫ്രഞ്ച് നിരയില്‍. പക്ഷെ കടലാസിലെ പേരും പെരുമയുമൊന്നും കളത്തില്‍ അത്രകണ്ട് ഫലിച്ചിട്ടില്ല ഇതുവരെ.
കഴിഞ്ഞ യൂറോ കപ്പിലെന്ന പോലെ നോക്കൗട്ട് ഘട്ടത്തില്‍ യഥാർത്ഥ മികവിലേക്കുയരുമെന്നാണ് ഗ്രീസ്മാന്‍ ആരാധകർക്ക് നല്കിയിരിക്കുന്ന ഉറപ്പ്. മറുവശത്തും കഥ ഇതുപോലൊക്കെത്തന്നെ. ലിയൊണല്‍ മെസ്സി അടക്കമുള്ളവര്‍ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ മിക്കപ്പോഴും തപ്പിത്തടയുകയായിരുന്നു. നൈജീരിയക്കെതിരെ 86 ആം മിനിറ്റിലെ ഗോളും വിജയവും ടീമിന്‍റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. ആ ഊർജ്ജം നിലനിർത്താനായാല്‍ അർജന്‍റീനക്ക് മുന്നേറാം. സാംപോളിയെ കാഴ്ചക്കാരനാക്കി ടീമിന്‍റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത മെസ്സിക്ക് പ്രതീക്ഷിക്കുന്ന പിന്തുണ സഹതാരങ്ങളില്‍ നിന്ന് കിട്ടിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും.
ഇതിന് മുമ്പ് രണ്ട് ലോകകപ്പില്‍ ഫ്രാന്‍സിനെ നേരിട്ടപ്പോളും ജയിച്ച അർജന്‍റീന അന്നൊക്കെ ഫൈനല്‍ വരെ എത്തിയിട്ടുമുണ്ട്. ഇതുള്‍പ്പടെ 11 നേർക്കു നേര്‍ പോരാട്ടങ്ങളില്‍ ഫ്രാന്‍സ് ജയിച്ചത് രണ്ടെണ്ണം മാത്രം. പക്ഷെ 1978ല്‍ അർജന്‍റീനയോട് പരാജയപ്പെട്ട ശേഷം ലോകകപ്പില്‍ ഒരു ലാറ്റിനമേരിക്കന്‍ ടീമിനും ഫ്രാന്‍സിനെ തോല്പിണക്കാനായിട്ടില്ല. തെക്കേ അമേരിക്കയില്‍ നിന്നൊരു ടീം ലോകകപ്പില്‍ ഫ്രഞ്ച് വല കുലുക്കിയിട്ട് തന്നെ മൂന്ന് പതിറ്റാണ്ടിലേറെയാകുന്നു. ഏതായാലും ലോകകിരീടം നേടാന്‍ വലിയ സാധ്യത കല്പിക്കുന്ന രണ്ട് ടീമുകളില്‍ ഒന്നിന് ഇന്ന് നാട്ടിലേക്ക് മടങ്ങാം. അതാരാകുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam