യോഗ ഭിന്നിപ്പിക്കുകയല്ല ഒന്നിപ്പിക്കുകയാണ്: പ്രധാനമന്ത്രി

Web Desk |  
Published : Jun 21, 2018, 11:19 AM ISTUpdated : Jun 29, 2018, 04:27 PM IST
യോഗ ഭിന്നിപ്പിക്കുകയല്ല ഒന്നിപ്പിക്കുകയാണ്: പ്രധാനമന്ത്രി

Synopsis

യോഗ ഭിന്നിപ്പിക്കുകയല്ല ഒന്നിപ്പിക്കുകയാണ്: പ്രധാനമന്ത്രി

ദില്ലി: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗാദിനം ആചരിച്ച് രാജ്യം.  രാജ്യവ്യാപകമായി വിപുലമായ രീതിയിലാണ് യോഗാദിനം ആചരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വനഗവേഷണ കേന്ദ്രത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗാഭ്യാസം നടന്നത്. 

യോഗ സാഹോദര്യവും സൗഹാർദ്ദവും വളർത്തുമെന്ന്  പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്ക് ഇന്ന് അഭിമാനദിനമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനപൂർണവും സർഗ്ഗാത്മകവുമായ ജീവിതം ആഗ്രഹിക്കുന്നവർക്കുള്ള ഉത്തരമാണ് യോഗ. യോഗ ഭിന്നിപ്പിക്കുകയല്ല ഒന്നിപ്പിക്കുകയാണ്. യോഗം പരിശീലിക്കുന്നതിലൂടെ സമാധാനവും സൗഹാർദ്ദവും ലോകത്ത് വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യോഗ മതാതീതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യോഗയെ ആരും ഹൈജാക്ക് ചെയ്യരുതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പറഞ്ഞു 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം